ഉപ്പള :
നിരുത്തരപരമായി പെരുമാറുന്നതായും, ഔദ്യോഗിക കൃത്യനിർവഹണം ചെയ്യുന്നതിൽ അലസത കാണിക്കുന്നതായും ചൂണ്ടിക്കാണിച്ചു പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റാൻ മംഗൽപാടി പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി.
പദ്ധതി പ്രവർത്തനവുമായി ബന്ധപ്പെട്ടും, നികുതി പിരിവുമായി ബന്ധപ്പെട്ടും സെക്രട്ടറി യാതൊരു പ്രവർത്തനവും ചെയ്യുന്നില്ല, ക്വാറിന്റൈൻ പ്രവർത്തനത്തിൽ സഹകരിക്കുന്നില്ല, ജനപ്രതിനിധികളോട് അപമര്യാദയായി പെരുമാറുന്നു, ജനന-മരണ രജിസ്ട്രേഷൻ യഥാസമയം തീർപ്പ് കല്പിക്കുന്നില്ല എന്നീ ആരോപണങ്ങൾ ചൂണ്ടികാണിച്ചാണ് സ്ഥലം മാറ്റാൻ ശിപാർശ നൽകാൻ പ്രമേയം പാസാക്കിയത്.
പ്രത്യേക അജണ്ടയായി ഉൾപ്പെടുത്തിയാണ് ബോർഡ് തീരുമാനം . എന്നാൽ അജണ്ടയെ ബിജെപിയും, സിപിഎമ്മും എതിർത്തു. ബിജെപിയുടെ അഞ്ചു അംഗങ്ങളുടെയും സിപിഎമ്മിന്റെ ഒരു അംഗത്തിന്റെയും വിയോജന കുറിപ്പോടെയാണ് അജണ്ട പാസാക്കിയത്.
23 അംഗങ്ങളിൽ 6 പേർ എതിർത്തപ്പോൾ യുഡിഎഫിന്റെ അംഗങ്ങൾക്ക് പുറമെ മൂന്നു സ്വാതന്ത്രരും അജണ്ടയെ അനുകൂലിച്ചു. ഒരു അംഗം യോഗത്തിലേക്ക് എത്തിയില്ല.