കടക്കെണിയിലെന്ന് ബസ്സുടമകൾ ; നാളെ മുതൽ സർവീസ് ഇല്ല

0 0
Read Time:2 Minute, 17 Second

ഞാ​​യ​​റാ​​ഴ്ച​​യി​​ലെ സമ്പൂർണ്ണ ലോ​​ക്ക്ഡൗ​​ണി​​ന് പി​​ന്നാ​​ലെ തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ല്‍ സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ സ​​ര്‍​​വി​​സ് നി​​ര്‍​​ത്തി​​വെ​​ക്കു​​ന്നു. കോ​​വി​​ഡ് പ്രോ​​ട്ടോ​​കോ​​ള്‍ പാ​​ലി​​ച്ചു​​ള്ള സ​​ര്‍​​വി​​സ് വ​​ന്‍ ന​​ഷ്​​​ട മുണ്ടാ​​ക്കു​​ന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഉടമകളുടെ തീ​​രു​​മാ​​നം.

തി​​ങ്ക​​ളാ​​ഴ്ച​​യോ​​ടെ മു​​ഴു​​വ​​ന്‍ സ​​ര്‍​​വി​​സും നി​​ര്‍​​ത്തി​​വെ​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ഡീ​​സ​​ലി​​​ന്റെ നി​​കു​​തി​​യി​​ല്‍ ഇ​​ള​​വ് വ​​രു​​ത്തി​​യും ഒ​​രു​​വ​​ര്‍​​ഷ​​ത്തേ​​ക്ക് റോ​​ഡ് നി​​കു​​തി​​യും ക്ഷേ​​മ​​നി​​ധി​​യും ഒ​​ഴി​​വാ​​ക്കി​​യും ഇ​​ന്‍​​ഷു​​റ​​ന്‍​​സി​​ല്‍ ഇ​​ള​​വ് വ​​രു​​ത്തി​​യും ബ​​സ് ചാ​​ര്‍​​ജ് വ​​ര്‍​​ധ​​ന പു​​നഃ​​സ്ഥാ​​പി​​ച്ചും സ​​ര്‍​​വി​​സ് തു​​ട​​ങ്ങാ​​നാ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി സ​​ര്‍​​ക്കാര്‍ ഭാ​​ഗ​​ത്ത് നി​​ന്നു​​ണ്ടാ​​വ​​ണ​​മെ​​ന്നാ​​ണ് ബ​​സു​​ട​​മ​​ക​​ളു​​ടെ ആ​​വ​​ശ്യം.

സ​​ര്‍​​വി​​സ് ന​​ട​​ത്താ​​ത്ത കാ​​ല​​ത്ത് 400 രൂ​​പ ഫീ​​സ് അ​​ട​​ച്ച്‌ ജി ​​ഫോം ന​​ല്‍​​കി​​യാ​​ല്‍ റോ​​ഡ്‌ നി​​കു​​തി​​യി​​ലും ഇ​​ന്‍​​ഷു​​റ​​ന്‍​​സി​​ലും മോ​​ട്ടോ​​ര്‍ വാ​​ഹ​​ന നി​​യ​​മ​​പ്ര​​കാ​​രം ഇ​​ള​​വ്​ ല​​ഭി​​ക്കും.

12,000ല​​ധി​​കം ബ​​സു​​ട​​മ​​ക​​ളി​​ല്‍​​നി​​ന്ന്​ ജി ​​ഫോം ഇ​​ന​​ത്തി​​ല്‍ മാ​​ത്രം 50 ല​​ക്ഷ​​ത്തോ​​ളം സ​​ര്‍​​ക്കാ​​ര്‍ ഈ​​ടാ​​ക്കി​​യി​​രു​​ന്നു. സ​​ര്‍​​ക്കാ​​ര്‍ നി​​ര്‍​​ദേശമനുസരിച്ച്‌​ ജി ​​ഫോം പി​​ന്‍​​വ​​ലി​​ച്ച്‌​ സ​​ര്‍​​വി​​സ്​ ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും ഉ​​യ​​ര്‍​​ത്തി​​യ നി​​ര​​ക്ക് പി​​ന്‍​​വ​​ലി​​ച്ച​​ത്​ ഇ​​രു​​ട്ട​​ടി​​യാ​​യ​​താ​​യി ബ​​സ് ഓ​​പ​​റേ​​റ്റേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ന്‍ സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ര്‍ ഹം​​സ എ​​രി​​ക്കു​​ന്നേ​​ന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!