വഖഫ് സംരക്ഷണ സമരത്തിൽ നിന്നും ലക്ഷ്യം കാണുന്നത് വരെ മുസ്ലിംലീഗ് പിന്മാറില്ല: എ.കെ.എം അഷ്റഫ്എംഎൽഎ ദുബൈ: വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ട ബിൽ സർക്കാർ പിൻവലിക്കുന്നത് വരെ സമരപോരാട്ടങ്ങളിൽ നിന്നും മുസ്ലിം ലീഗ് പിന്മാറില്ലെന്ന് മഞ്ചേശ്വരം എം എൽ എ എ.കെ.എം അഷ്റഫ് പ്രസ്താവിച്ചു. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ദുബായിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ മറുപടിപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സംഘ് പരിവാറിന് വഴി കാട്ടികൊടുക്കുകയാണെന്നും, രാജ്യവ്യാപകമായി മുസ്ലിംകളെ നോവിക്കാൻ ഒരു വിഷയം കൂടി ഫാസിസ്റ്റ് ശക്തികൾക്ക്ഇടത് പക്ഷ ഗവൺമെൻറ് ഇട്ട് കൊടുത്തിരിക്കുകയാണെന്നും എ കെ എം അഷ്റഫ് പറഞ്ഞു. എം എൽ എ ആയതിന് ശേഷം ആദ്യമായി യു എ ഇയിലെത്തിയ എ കെ എം അഷ്റഫിന് ദുബൈ കെ എം സിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഗംഭീര സ്വീകരണമാണൊരുക്കിയത്. പ്രസിഡന്റ് അയ്യൂബ് ഉറുമിഅധ്യക്ഷനായിരുന്നു. യു എ ഇ കെ എം സി സി ജനറൽ സെക്രട്ടറി അൻവർ നഹ ഉദ്ഘാടനം ചെയ്തു. സയ്യിദ്അബ്ദുൽ ഹഖീം തങ്ങൾ അൽ ബുഖാരി പ്രാർത്ഥന നടത്തി. ഡോ ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും ഇബ്രാഹിംബേരികെ നന്ദിയും പറഞ്ഞു. ലോകത്തിലെ വിവിധ സർവ്വകലാശാലകളിൽ നിന്നും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ അബുദാബിയിലെസീനിയർ ചാർട്ടേഡ് അക്കൗണ്ടന്റ് അബ്ദുല്ല മാദുമൂലെക്ക് “പ്രൈഡ് ഓഫ് മഞ്ചേശ്വർ” അവാർഡ് നൽകിആദരിച്ചു. യു എ ഇ കെ എം സി സിയുടെ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ യഹ്യ തളങ്കരക്ക് മണ്ഡലംകമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി. ആരിഫ് മജിബയൽ, മുഹമ്മദ് റഫീഖ് മഞ്ചേശ്വരം എന്നിവരെ പ്രത്യേകഉപഹാരം നൽകി ആദരിച്ചു. യഹ്യ തളങ്കര, ഹുസ്സൈനാർ ഹാജി എടച്ചാക്കൈ, ടി എ മൂസ, എം അബ്ബാസ്, അഷ്റഫ് കർള, എം ബി യൂസുഫ്, എം പി ഖാലിദ്, മുസ്തഫ തിരൂർ, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഡ്വ. സാജിദ് അബൂബക്കർ, മുസ്തഫ വേങ്ങര, ഒ കെ ഇബ്രാഹിം, റയീസ് തലശ്ശേരി, ഒ മൊയ്ദു, അബ്ദുള്ള ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി ആർ, അഫ്സൽ മെട്ടമ്മൽ, അഷ്റഫ് നീർച്ചാൽ, അബ്ദുല്ല മാധേരി, അബ്ദുല്ല സ്പിക്, ഗഫൂർഎരിയാൽ, റഷീദ് റെഡ്ക്ലബ്, ശരീഫ് ഉപ്പള ഗേറ്റ് എന്നിവർ പ്രസംഗിച്ചു. മഹ്മൂദ് ഹാജി പൈവളികെ, അഷ്റഫ് പാവൂർ, സുബൈർ കുബണൂർ, മൻസൂർ മർത്യ, സലാം പാട്ലട്ക, അഷ്റഫ്ബായാർ, സൈഫുദ്ദീൻ മൊഗ്രാൽ, യൂസുഫ് ഷേണി, മുനീർ ബേരിക, ആസിഫ് ഹൊസങ്കടി, അമാൻ തലേക്കളഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദുബൈ കെ എം സി സി യുടെ ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കളുംവ്യവസായ വാണിജ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
Tag: AKM
പാലത്തായിയിൽ ഉന്നാവോ ആവർത്തിക്കപ്പെടുമോ എന്ന് ഭയപ്പെടുന്നു, സുരക്ഷയൊരുക്കണം: എ കെ എം അഷ്റഫ്
മഞ്ചേശ്വരം: പാലത്തായിയിലെ പീഡനത്തിനിരയായ പെൺകുട്ടിയെ അധിക്ഷേപിച്ച് ഫേസ്ബുക് പോസ്റ്റിട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്റഫ് അഭിപ്രായപ്പെട്ടു. പാലത്തായിയിലും