അന്തർ സംസ്ഥാന റൂട്ടുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ ടിക്കറ്റ് നിരക്ക് ആവശ്യപ്പെട്ട് എ കെ എം അഷ്‌റഫ് എം.എൽ.എ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

മഞ്ചേശ്വരം: മംഗലാപുരത്ത് പഠനാവശ്യത്തിനു പോകുന്ന മഞ്ചേശ്വരം മണ്ഡലത്തിലേതുൾപ്പെടെയുള്ള കാസറഗോഡ് ജില്ലക്കാരായ വിദ്യാർത്ഥികൾക്ക് കാസറഗോഡ് – മംഗലാപുരം റൂട്ടിൽ കെ എസ് ആർ ടി സി  ബസ്സുകളിൽ സൗജന്യ നിരക്കിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളസംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജുവിനെ സന്ദർശിച്ച് മഞ്ചേശ്വരം എം എൽ എ ശ്രീ എ കെ എംഅഷ്‌റഫ് നിവേദനം സമർപ്പിച്ചു. നിലവിൽ കർണാടക ആർ ടി സി ബസ്സുകളിൽ മാത്രമാണ് സൗജന്യ നിരക്കിൽ പ്രസ്തുത വിദ്യാർത്ഥികൾക്ക്യാത്രാ സൗകര്യമുള്ളത് . ഇത് കന്നഡ ഭാഷാ ന്യൂന പക്ഷ വിദ്യാർത്ഥികൾക്കായി പരിമിതവുമാണ്. അന്യ സംസ്ഥാനത്തു ലഭിക്കുന്ന സൗകര്യം നമ്മുടെ വിദ്യാർത്ഥികൾക്ക്  സ്വന്തം കെ എസ് ആർ ടി സിബസ്സുകളിൽ ലഭ്യമല്ലാത്തത് ഖേദകരമാണ്. രാവിലെയും വൈകുന്നേരവും കേരള സർക്കാർ ബസ്സുകളാണ്സർവീസ് നടത്തുന്നത് എന്നറിയുമ്പോൾ ഇതിന്റെ പ്രാധാന്യം വർധിക്കുന്നു. ആയതിനാൽ കേരളത്തിൽ നിന്നും കർണാടകയിലേക്ക് ദിനേന യാത്ര നടത്തുന്ന വിദ്യാർത്ഥികൾക്ക്കാസറഗോഡ് – മംഗലാപുരം റൂട്ടിലെ ബസ്സുകളിൽ സൗജന്യ നിരക്കിൽ യാത്ര ചെയ്യാനുള്ള സൗകര്യംഏർപ്പെടുത്തണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്. വിദ്യാർത്ഥികളെ അലട്ടുന്ന ഒരു സുപ്രധാനകാര്യമാണ് ഇതിലൂടെ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനായതെന്നും ഒരു പാട് വിദ്യാർഥികൾ തെരഞ്ഞെടുപ്പ്വേളയിലും മറ്റും സൂചിപ്പിച്ച ഈ വിഷയത്തിൽ ഇടപെടാനായതിൽ സന്തോഷമുണ്ടെന്നും എം എൽ എപ്രസ്താവിച്ചു. കാസറഗോഡ് വികസന പാക്കേജിന്റെ ഭാഗമായി  ബഡ്ജറ്റിൽ  ഉൾപ്പെടുത്തുകയും തുക വകയിരുത്തുകയുംചെയ്ത മഞ്ചേശ്വരം താലൂക്കില്‍ ജോയിന്റ് ആര്‍.ടി.ഒ ഓഫീസിന്റെ നിര്‍മ്മാണംപ്രവർത്തനങ്ങൾത്വരിതപ്പെടുത്താനും കൂടിക്കാഴ്‌ച്ചയ്ക്കിടെ എ കെ എം അഷ്‌റഫ് മന്ത്രിയോട് അഭ്യർത്ഥിച്ചു.

Read More

എ. കെ. എം അഷ്റഫ് എം എൽ എ യുടെ ഇടപെടൽ ; കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

മഞ്ചേശ്വരം: കർണാടകയിൽ വിവിധ കോഴ്സുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് പരീക്ഷ എഴുതാൻ പോകുന്ന 18 നു മുകളിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും  വാക്സിനേഷൻ

Read More

ബജ്പെ മറവൂര്‍ പാലത്തിൽ വിള്ളൽ; മംഗളൂരു വിമാനത്താവളത്തിലേക്ക്‌ പോകുന്നവർക്ക് പുതിയ റൂട്ട്

മംഗളൂരു :മംഗലാപുരം മറവൂര്‍ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപെട്ടു . ചെവ്വാഴ്ച പുലര്‍ച്ചെയാണ് ഫല്‍ഗുനി പുഴക്ക് കുറുകെയുള്ള മറവൂര്‍ പാലത്തിന്റെ മധ്യഭാഗത്ത് വലിയ വിള്ളല്‍ രൂപപ്പെട്ടത് . തുടര്‍ന്നാണ്

Read More

കോവിഡ് വ്യാപനം; കര്‍ണാടകയില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ണാടകയില്‍ ഏപ്രില്‍ 27 മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ബംഗളൂരു സിറ്റി ഉള്‍പ്പെടെ സംസ്ഥാനം പൂര്‍ണമായും അടച്ചിടുകയാണെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. മന്ത്രിസഭാ

Read More

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ അന്തരിച്ചു. താജുശ്ശരീഅ എന്നാണ് പണ്ഡിത ലോകം അദ്ദേഹത്തെ വിളിച്ചിരുന്നത്. 85 വയസ്സായിരുന്നു. 1935 മാർച്ച് നാലിന് അബ്ദുർറഹ്മാൻ ഹാജി – മറിയം

Read More

കോവിഡ് വ്യാപനം: ദക്ഷിണ കന്നട ജില്ലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കര്‍ണാടകയില്‍ ദക്ഷിണ കന്നട ജില്ലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ണാടകയിലെ അതിര്‍ത്തി ജില്ലയാണ് ദക്ഷിണ കന്നഡ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആള്‍ക്കൂട്ടം നിയന്ത്രിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നടപടി. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍

Read More

വീണ്ടും കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക;കനത്ത പ്രതിഷേധത്തെ തുടർന്ന് ഇന്നത്തേക്ക് മാത്രം ഇളവ്

തലപ്പാടി: കേരളത്തിൽ നിന്ന് വരുന്നവർക്ക് അതിർത്തി കടക്കാൻ കർണാടക സർകാർ കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമാക്കി. ഇതേ തുടർന്ന് തലപ്പാടി അതിർത്തിയിൽ കർണാടക ഉദ്യോഗസ്ഥർ കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾ തടഞ്ഞു. വിവരം അറിഞ്ഞു നാട്ടുകാർ

Read More

മംഗലാപുരത്തേക്കുള്ള പ്രവേശന കോവിഡ് ടെസ്റ്റ്‌; മംഗൽപാടി ജനകീയ വേദി മുഖ്യമന്ത്രിക്ക് അടിയന്തിര സന്ദേശമയച്ചു

ഉപ്പള: കേരളത്തിൽനിന്നുമുള്ള ആളുകൾക്ക് കർണാടക ദക്ഷിണ കന്നഡ ജില്ലയിലേക്ക് കടക്കാൻ 72 മണിക്കൂർകൾക്കകമുള്ള പിസിആർ ടെസ്റ്റ് നിർബ്ബന്ധമാക്കി കർണാടക സർക്കാരിന്റെ പ്രഖ്യാപനം വന്നതിന്ന് പിന്നാലെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് കാസറഗോഡ് ജില്ലയിലുള്ള ജനങ്ങളാണ്. കാസറഗോഡ്

Read More

വീണ്ടും അതിർത്തികളടച്ച് കർണ്ണാടക ; പ്രതിശേധം ആളിക്കത്തുന്നു

മഞ്ചേശ്വരം: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതൽ കർണ്ണാടകത്തിലേക്കുള്ള അതിര്‍ത്തികളടച്ച്‌ കര്‍ണാടക സർക്കാർ. കാസര്‍ഗോഡ് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച്‌ മറ്റെല്ലാം അടച്ചു. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി

Read More

കൂടുതല്‍ വോട്ട് നേടിയിട്ടും നാലപ്പാട് മുഹമ്മദിന് പ്രസിഡണ്ട് സ്ഥാനം നൽകാതെ യൂത്ത് കോൺഗ്രസ്സ്

സംഘടനാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നടന്ന കര്‍ണാടക സംസ്ഥാന യൂത് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രഖ്യാപനത്തില്‍ വന്‍ അട്ടിമറി. ഏഴായിരം വോടുകള്‍ കൂടുതല്‍ നേടിയ നാലപ്പാട് മുഹമ്മദിന് പകരം തൊട്ടടുത്ത എതിരാളി രക്ഷ രാമയ്യയെ വിജയിയായി കോണ്‍ഗ്രസ് നേതൃത്വം

Read More

error: Content is protected !!