യു.എ.ഇ- മള്ളങ്കൈ വെൽഫയർ അസ്സോസിയേഷൻ “ഇഫ്താർ വിരുന്ന് 2022” സംഘടിപ്പിച്ചു
ഷാർജ: യു.എ.ഇ- മള്ളങ്കൈ വെൽഫയർ അസ്സോസിയേഷൻ “ഇഫ്താർ വിരുന്ന് 2022” സംഘടിപ്പിച്ചു.
ഇഫ്താറിന് മുന്നോടിയായി ഷാർജയിൽ നടന്ന യോഗം പ്രസിഡണ്ട് റസാക്ക് അട്ക്കയുടെ അദ്യക്ഷതയിൽ MWA ചെയർമാൻ മഹ്മൂദ് അട്ക്ക ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് സെക്രട്ടറി ഖാലിദ് കാണ്ടൽ, ഫാറൂഖ് അമാനത്ത്,ഇസ്മായിൽപൊരിക്കോട്,ഫസൽ ഗുർമ,അബ്ദുല്ല ബേലിക്ക തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.യു എ ഇ യിലെ മള്ളങ്കൈ നിവാസികളുടെ കൂട്ടായ്മ നാടിന്റെ ഐക്യവും,സാഹോദര്യവും നിലനിർത്താൻ ഉപകാരപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മഹ്മൂദ് അട്ക്ക സൂചിപ്പിച്ചു.
ചടങ്ങിൽ ഹബീബ് മള്ളങ്കൈ,മഹ്മൂദ് നാട്ടക്കൽ,ഷുഹൈബ്,ഹംസ അമാനത്ത്,ഹബീബ് മാള,ആസിഫ്,ഹാരിസ്,നൗഫൽ,നിസാം ഇപ്പു,സുനീർ,അൻവർ ,സാഹിർ ,അഷ്റഫ് ഗുർമ,നാഷിക്,സിദ്ദീഖ്,നവാസ്,ഷാഫി,ഹനീഫ് എസ്.കെ തുടങ്ങിയവർ പങ്കെടുത്തു. മഹ്മൂദ് എം.എം നന്ദി പറഞ്ഞു.