കാസറഗോഡ് :
പ്രവാസികളുടെ മടങ്ങി വരവിന്റെ കാര്യത്തില്‍ ഭരണകൂടങ്ങള്‍ കാണിക്കുന്ന അവഗണനയും അസഹിഷ്ണുതയും വെടിയണമെന്ന് പി.ഡി.പി.സംസ്ഥാന കൗൺസിൽ അംഗം എസ് എം ബഷീർ മഞ്ചേശ്വരം പറഞ്ഞു . കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി ദ്രോഹ നിലപാടുകള്‍ തിരുത്തുക,, പ്രവാസികള്‍ക്ക് നാടണയാന്‍ നടപടികള്‍ ലഘൂകരിക്കുക,, കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ മടങ്ങി വരാന്‍ അവസരമൊരുക്കുക,, വിസ കാലാവധി സംബന്ധിച്ച് പുതുക്കിയ നിയമം തിരുത്തുക , വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്ക് ധനസഹായം അനുവദിക്കുക ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഐ സി ഡബ്ള്യു എഫ് പ്രവാസികളുടെ ക്ഷേമത്തിന്ന് ഉപയോഗപ്പെടുത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി. കാസറഗോഡ് ജില്ല കമ്മിറ്റി കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജില്ല പ്രസിഡന്റ് റഷീദ് മുട്ടുന്തല അദ്ധ്യക്ഷത വഹിച്ചു.ജില്ല വൈസ്പ്രസിഡന്റ് ഇബ്രാഹിം കോളിയടുക്കം എം ടി ആർ ഹാജി ജില്ല ട്രഷറര്‍ ഫാറൂഖ് തങ്ങൾ ജോയിന്റ് സെക്രട്ടറി ജാസി പോസോട് , സംസ്ഥാന കൗൺസിലർ അബ്ദുള്ള ബദിയടുക്ക ഹസൈനാർ ബെണ്ടിച്ചാൽ പി ടി യൂ സി ജില്ലാ പ്രസിഡന്റ് അഷ്റഫ് ബോവിക്കാനം. മുഹമ്മദ് കുഞ്ഞി ചാത്തങ്കൈ മൂസ അടക്കം സിദ്ദീഖ് മഞ്ഞത്തടിക കാലിദ് ഭാഷ പി എം ജി കൺവീനർ ഷംസു ബദിയടുക്ക അഫ്സർ മള്ളങ്കൈ പി സി എഫ് ഭാരവാഹി ഷാഫി ഹാജി അടൂർ മൊയ്ദു ബേക്കൽ അഷ്റഫ് പോസോട് തുടങ്ങിയവർ മാർച്ചിനും ധർണക്കും നേതൃത്വം നൽകി ജില്ലാ സെക്രട്ടറി അബ്ദുൽ റഹ്മാൻ പുത്തിഗെ സ്വാഗതവു ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഫി കളനാട് നന്ദിയും പറഞ്ഞു
പ്രവാസി കളോടുള്ള അവഗണന സർക്കാറുകൾ അവസാനിപ്പിക്കണം ; പി.ഡി.പി കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി
Read Time:2 Minute, 37 Second