അൽ-ഫലാഹ് ഫൗണ്ടേഷൻ അഞ്ചാമത് റംസാൻ സൗഹൃദ സംഗമം ഏപ്രിൽ 15ന് ആരിക്കാടിയിൽ
ബ്രൗഷർ എ കെ എം അഷ്റഫ് എംഎൽഎ ഗഫൂർ എരിയാലിന് നൽകി പ്രകാശനം ചെയ്തു
കുമ്പള:നാട്ടിലും മറുനാട്ടിലുമായി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പതിറ്റാണ്ടു കാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അല്‍ഫലാഹ് ഫൗണ്ടേഷന്റെ അഞ്ചാമത് റമളാൻ പ്രഭാഷണവും സൗഹൃദ സംഗമവും “റമളാൻ പുണ്യങ്ങളുടെ പൂക്കാലം” ഏപ്രിൽ 15ന് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ആരിക്കാടി കെ പി റിസോർട്ടിൽ വച്ച് നടക്കും.
പരിപാടിയുടെ ബ്രൗഷർ മഞ്ചേശ്വരം എം.എൽ.എ എ. കെ. എം. അഷ്റഫ് സാമൂഹ്യ-സാംസ്കാരിക വാണിജ്യ മേഖലകളിലെ നിറസാന്നിധ്യം ഗഫൂർ ഏരിയാലിന് നൽകി പ്രകാശനം ചെയ്തു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള ,മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കെ ആരിഫ് , കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എ റഹിമാൻ ആരിക്കാടി, കെ വി യുസഫ് ,അഷറഫ് കൊടിയമ്മ എ കെ മുഹമ്മദ്, പി. എച്. അസ്ഹരി ഫാറൂഖ് ടിപ്പു തുടങ്ങിയർ സംബന്ധിച്ചു.