Read Time:1 Minute, 3 Second
സഊദിയിലും ഖത്തറിലും യു.എ.ഇയിലും റമദാന് വൃതാനുഷ്ഠാനത്തിന് ശനിയാഴ്ച തുടക്കം; ഒമാനിൽ ഞായറാഴ്ചയായിരിക്കും റമദാൻ ഒന്ന്

റിയാദ്: സഊദിയിലും ഖത്തറിലും യു.എ.ഇയിലും മാസപ്പിറവി ദൃശ്യമായതോടെ റമദാന് വൃതാനുഷ്ഠാനത്തിന് ശനിയാഴ്ച തുടക്കമാവും.
അതേ സമയം മാസപ്പിറവി ദൃശ്യമല്ലാത്തതിനാല്‍ ഒമാനില്‍ ശനിയാഴ്ച ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് ഞായറാഴ്ചയായിരിക്കും റമദാന് ഒന്ന് എന്ന് റമദന്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള പ്രധാന സമിതി അറിയിച്ചു.
റമദാന് മാസപ്പിറവി നിര്‍ണയത്തിനുള്ള പ്രധാന സമിതി വെള്ളയാഴ്ച വൈകീട്ടായിരുന്നു യോഗം ചേര്‍ന്നത്. കേരളത്തില്‍ എവിടെയും മാസപ്പിറവി ദൃശ്യമായിട്ടില്ലെന്നാണ് വിവരം.


