മാലിന്യ നിർമ്മാർജ്ജനത്തിനും, ആരോഗ്യ മേഖലയ്ക്കും ഊന്നൽ;മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്അവതരിപ്പിച്ചു

0 0
Read Time:2 Minute, 28 Second

മാലിന്യ നിർമ്മാർജ്ജനത്തിനും, ആരോഗ്യ മേഖലയ്ക്കും ഊന്നൽ;മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്അവതരിപ്പിച്ചു (Report: Salih Seegantady)

മഞ്ചേശ്വരം:
മാലിന്യ നിർമ്മാർജ്ജനത്തിനും, ആരോഗ്യ മേഖലയ്ക്കും ഊന്നൽ നൽകി
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് (2022-23) വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ് ഹനീഫ് അവതരിപ്പിച്ചു.

ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുമായി ചേർന്ന് ഗ്രാമ പഞ്ചായത്ത് തലത്തിൽ ‘മാലിന്യം ഉറവിടത്തിൽ തന്നെ സംസ്ക്കരണം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ബ്ളോക്ക് പരിധിയിലെ മുഴുവൻ പ്ളാസ്റ്റിക്
മാലിന്യങ്ങളും സംസ്ക്കരിക്കും.

ബജറ്റ് യോഗത്തിൽ പ്രസിഡന്റ് ഷമീന ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.അബ്ദുൾ ഹമീദ്, എ.ഷംസീന,സരോജ ബല്ലാൾ,ബി.ഡി.ഒ
രമാദേവി എന്നിവർ പ്രസംഗിച്ചു.

ലൈഫ് മിഷൻ,
PMAY(G) പദ്ധതികളിൽ ഉൾപ്പെടുത്തി അർഹരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കും.

അർബുദ രോഗി പരിശോധന ക്യാമ്പുകൾ നടത്തി തുടക്കത്തിൽ തന്നെ ചികിത്സ നൽകും.

വിദ്യാഭ്യാസവും,
ടൂറിസവും മെച്ചപ്പെടുത്തുന്നതോടൊപ്പം
കലാ- കായിക രംഗത്ത് യുവാക്കളെ വളർത്തി എടുക്കുന്നതിന് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും..
ഇത് കൂടാതെ,
ഭിന്ന ശേഷിക്കാർക്ക് മുച്ചക്ര വാഹനവും
നൽകും.

അപകടങ്ങളിൽ നിന്നും, ദുരന്തങ്ങളിൽ നിന്നും സഹായം നൽകാനുള്ള പരിശീലനം നൽകി ദുരന്ത നിവാരണ സേന രൂപികരിക്കും.
സമ്പൂർണ്ണ ഊർജ സ്വയം പര്യാപ്തത കൈവരിക്കാൻ സൗരോർജ പ്ളാൻറ് നിർമ്മിക്കുകയും, ജലക്ഷാമം പരിഹരിക്കാൻ കുളങ്ങളും, തോടുകളും സംരക്ഷിക്കുകയുംചെയ്യുമെന്നും ബജറ്റ് യോഗത്തിൽ ഹനീഫ് വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!