തളങ്കര തീരദേശ റോഡ് നിർമ്മാണം പുനരാരംഭിക്കണം: ഐ.എൻ.എൽ

കാസറഗോഡ്: തളങ്കര തീരദേശ റോഡിൻ്റെ ജോലി പു നാരാരംഭിക്കണമെന്ന് ഐ.എൻ എൽ തളങ്കര മേഖലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇതേ ആവശ്യം ഉന്നയിച്ച് കൊണ്ട് കാസറഗോഡിൻ്റെ ചുമതലയുള്ള മന്ത്രി അഹ്മദ് ദേവർകോവിലിന് നിവേദനം നൽകാനും തളങ്കര മേഖലാ കൗൺസിൽ യോഗം തീരുമാനിച്ചു.
തളങ്കര മേഖല ഐ.എൻ.എൽ പുതിയ കമ്മിറ്റിയും തെരഞ്ഞുടുത്തു.
യോഗത്തിൽ മുതിർന്ന നേതാവ് അബൂബക്കർ ഖാദിരി അദ്ധ്യക്ഷത വഹിച്ചു.ഗഫൂർ ഹാജി യോഗം ഉദ്ഘാടനം ചെയ്തു .റിട്ടേണിങ്ങ് ഓഫീസർ മുനീർ കണ്ടാളം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എൻ എം അബ്ദുല്ല ,ഉമൈർ തളങ്കര ,അഷ്റഫ് തളങ്കര ,എന്നിവർ പ്രസംഗിച്ചു. സുജാഹുദ്ധീൻ സ്വാഗതവും, അൻവർ എം.സി ചെമ്പിരിക്ക നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ:
പ്രസിഡൻറ്. സിദ്ധീഖ് പി.എ
ജനറൽ സെക്രട്ടറി :-സുജാഹുദ്ധീൻ
ട്രഷറർ :- അൻവർ എം.സി. ചെമ്പിരിക്ക
വൈസ് പ്രസിഡന്റുമാർ :- ഖാലിദ് പി.എം
അബ്ദുൽ റഹിം,
അഷ്റഫ് എച് എം
ജോ: സെക്രട്ടറിമാർ:
ഹബീബ്
ഹുസൈൻ (ഒബാമ )
സത്താർ
എന്നിവരെ ഐക്യഖണ്ഡേന തെരഞ്ഞെടുത്തു.


