പിഡിപി മംഗൽപാടി പഞ്ചായത്ത് ഓഫീസിലേക്ക് ഉന്തു വണ്ടിയിൽ മാലിന്യങ്ങളുമായി മാർച്ച് നടത്തി
ഉപ്പള: മംഗൽപാടി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മാസങ്ങളായി കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിഡിപി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം ശ്രദ്ധേയമായി.
പിഡിപി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ഉപ്പളയിൽ നിന്നും മംഗൽപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ഉന്തുവണ്ടിയിൽ മാലിന്യങ്ങൾ നിറച്ച് കൊണ്ട് വരികയായിരുന്നു. “മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, പ്രതിപക്ഷത്തിന്റെ മൗനാനുവാദത്തോടെ കൂടെ നടക്കുന്ന ഭരണപക്ഷത്തിന് അഴിമതികൾ അവസാനിപ്പിക്കുക” എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പിഡിപി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് ഉന്തുവണ്ടി മാർച്ച് നടത്തിയത്.
മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ മാർച്ച് ഉദ്ഘാടനം ചെയ്തു പിഡിപി പോഷക സംഘടനയായ പി ടി യു സി സംസ്ഥാനസെക്രട്ടറി യൂനുസ് തളങ്കര പിഡിപി ജില്ലാ ഉപാധ്യക്ഷൻ കെ പി മുഹമ്മദ് ജില്ലാ ജോയിൻ സെക്രട്ടറി ജാസിർ മുഹമ്മദ് ഗുഡ് മുനീർ തുടങ്ങിയവർ സംസാരിച്ചു മംഗൽപാടി പഞ്ചായത്ത് പാർട്ടി ഭാരവാഹികളായ മൂസ അട്ക്ക, അബ്ദുറഹ്മാൻ ബേക്കൂർ, ഇബ്രാഹിം ഉപ്പള ,റൗഫ് ഉപ്പള, അഫ്സർ മള്ളങ്കൈ, ഹാരിസ് ഉപ്പള തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.