പ്രവാസികൾ നാടിന്റെ പുരോഗതിയുടെ ആണിക്കല്ല്: വി പി അബ്ദുൽ ഖാദർ ഹാജി
ദുബൈ: മഞ്ചേശ്വരം മണ്ഡലത്തിന്റെയും
കാസറഗോഡ് ജില്ലയുടെയും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിക്ക് പ്രവാസികൾ ചെയ്ത് വരുന്ന സംഭാവനകൾ മഹത്തരമാണെന്ന് മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി വി പി അബ്ദുൽ ഖാദർ ഹാജി അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദർശനാർത്ഥം യു എ ഇയിലെത്തിയ വി പി അബ്ദുൽ ഖാദർ ഹാജി, അഷ്റഫ് കർള, എ കെ ആരിഫ്, ഹാദി തങ്ങൾ, ടി എം ഷുഹൈബ് എന്നവർക്ക് ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ സ്വീകരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യു എ ഇയുടെ സമസ്തമേഖലകളിലും മഞ്ചേശ്വരക്കാരുടെ സാന്നിധ്യം കാണുമ്പോൾ അഭിമാനമുണ്ടെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ് അഭിപ്രായപ്പെട്ടു.
സയ്യിദ് ഹാദി തങ്ങൾ അൽ മഷ്-ഹൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
വിടപറഞ്ഞ നേതാക്കളായ പി എ ഇബ്രാഹിം ഹാജി, എം പി മുഹമ്മദ് ബംബ്രാണ, സിദ്ദീഖ് പേരാൽ എന്നിവരുടെ പേരിൽ പ്രത്യേക പ്രാർത്ഥന നടത്തി.
അഡ്വ. ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു. അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. ഡോ. ഇസ്മായിൽ സ്വാഗതവും ഇബ്രാഹിം ബേരികെ നന്ദിയും പറഞ്ഞു.
അഷ്റഫ് പാവൂർ, ജബ്ബാർ തെക്കിൽ, സുബൈർ കുബണൂർ, മൻസൂർ മർത്യ, അഷ്റഫ് ബായാർ, സൈഫുദ്ദീൻ കെ എം മൊഗ്രാൽ, മുനീർ ബേരിക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, ഹമീദ് മൂല, ജബ്ബാർ ബൈദല, അഷ്റഫ് ഷേണി, മുനീർ ഉറുമി, ബദ്റു ബസറ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.
സിദ്ദീഖ് പൊയക്കര, റസാഖ് ബന്തിയോട്, മുഹമ്മദ് പാച്ചാണി, ബഷീർ കണ്ണൂർ, അസീസ് പള്ളത്തിമാർ, ഹാഷിം ബണ്ടസാല, ഇഖ്ബാൽ ബായാർ പദവ്, ഷരീഫ് പേരാൽ, മർസൂഖ് തുടങ്ങിയവർ സംബന്ധിച്ചു.
പ്രവാസികൾ നാടിന്റെ പുരോഗതിയുടെ ആണിക്കല്ല്: വി പി അബ്ദുൽ ഖാദർ ഹാജി
Read Time:2 Minute, 34 Second