യു.എ.ഇ യിൽ സമ്പൂർണ്ണ ലോക്ഡൗൺ ഇനിയില്ല

0 0
Read Time:1 Minute, 21 Second

യു.എ.ഇ യിൽ സമ്പൂർണ്ണ ലോക്ഡൗൺ ഇനിയില്ല

ദുബൈ: ഒമിക്രോണോ കേവിഡിന്‍റെ മറ്റേതെങ്കിലും വകഭേദങ്ങളോ കാരണമായി യു.എ.ഇയിൽ സമ്പൂർണ ലോക്​ഡൗൺ ഇനിയില്ലെന്ന്​ വിദേശ വ്യാപാര വകുപ്പ്​ മന്ത്രി ഡോ. ഥാനി അൽ സയൂദി. ഒരു അന്താരാഷ്ട്ര മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ മന്ത്രി ഇക്കാര്യം വ്യക്​തമാക്കിയത്​.

ഡെൽറ്റയെ അപേക്ഷിച്ച്​ ഒമിക്രോൺ ആഘാതം കുറവാണെന്നും മന്ത്രി പറഞ്ഞു. ഡെൽറ്റയുടെ സമയത്ത്​ പോലും രാജ്യം ലോക്​ഡൗണിലേക്ക്​ പോയിട്ടില്ല. കാരണം ആരോഗ്യ മേഖലയും സാമ്പത്തിക രംഗവും തമ്മിലെ സന്തുലിതത്വം ഉണ്ടായിരുന്നു. ഇനി ഭാവിയിൽ പുതിയ വകഭേദങ്ങളുണ്ടായാലും ലോക്​ഡൗണിലേക്ക്​ മടങ്ങില്ല -അദ്ദേഹം കൂട്ടി​ച്ചേർത്തു.

2021ൽ സമ്പദ്​രംഗം​ വളരെ പ്രോത്സാഹനാത്​മകമായ മുന്നേറ്റമാണ്​ നടത്തിയതെന്നും പുതുവർഷവും ശക്​തമായ രീതിയിലാണ്​ ആരംഭിച്ചതെന്നും മന്ത്രി വ്യക്​തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!