ഒമിക്രോണ്‍: സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം സര്‍ക്കാര്‍ നിജപ്പെടുത്തി.
ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 75 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. ഔട്ട്ഡോര്‍ പരിപാടികളില്‍ 100 പേര്‍ക്ക് പങ്കെടുക്കാം. അതേസമയം, സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഉണ്ടാവില്ല. നേരത്തെ ഒമിക്രോണ്‍ കേസുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് ദിവസം സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു. എറണാകുളം 16, തിരുവനന്തപുരം 15, തൃശൂര്‍ 4, ആലപ്പുഴ 3, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. നിലവില്‍ 139 പേരാണ് ഒമിക്രോണ്‍ ചികിത്സയിലുള്ളത്.
ഒമിക്രോണ്‍: സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി സർക്കാർ
Read Time:2 Minute, 23 Second