ഉപ്പളയിലെ സ്വർണ്ണ നിക്ഷേപ തട്ടിപ്പ് വ്യാജ പരാതിയും വാർത്തയും നൽകിയവർക്കെതിരെ മുഖ്യമന്ത്രിക്കും
ഡി ജി പിക്കും ജില്ലാ പോലീസ് ചീഫിനും പരാതി നൽകി
ഉപ്പള: സ്വർണ്ണ നിക്ഷേപത്തിന് ധനസമാഹരണം നടത്തി ഭാര്യയും ഭർത്താവും വഞ്ചിച്ചു എന്ന നിലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചില ഓൺലൈൻ വാർത്താ ചാനലുകളിൽ ഒരു കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചരിക്കപ്പെട്ട വാർത്തകൾക്കും, അതിന്റെ മറവിൽ യഥാർത്ഥ കുറ്റവാളികളെ മറച്ചുവെക്കുകയും ചെയ്ത സംഭവങ്ങങ്ങളെ കുറിച്ച് പ്രത്യേക അന്വേണസംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അബ്ദുൽ മുനീറിന്റെ ഭാര്യ റസീന മുഖ്യമന്ത്രി, ഡി ജി പി , ഉത്തര മേഖല ഐജി , ജില്ലാ പോലീസ് ചീഫ് വനിതാ കമ്മിഷൻ എന്നിവർക്ക് പരാതി നൽകി.
മത്സ്യ തൊഴിലാളിയായ മുനീറിന്റെ ഭാര്യ റസീന പ്രദേശവാസികളിൽ നിന്നും സ്വണ്ണാഭരണ കട ആരംഭിക്കുന്നതിലേക്ക് ലക്ഷക്കണക്കിന് രൂപ വാങ്ങി നിക്ഷേപകരെ വഞ്ചിച്ചു എന്ന നിലയിലാണ് വാർത്തകൾ പ്രചരിക്കപെട്ടത്, വാസ്തവത്തിൽ ഏറെ സാമ്പത്തി ശേഷിയുള്ള ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേർന്ന് തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും, ഒമ്പത് പേറിൽ നിന്നും 70 ലക്ഷത്തോളം രൂപ നസീമ,റുഖ്യ, മുഹമ്മദ് എന്നിവർ തനിക്ക് തുഛമായ സംഖ്യ കമ്മീഷൻ നൽകി ഇവർക്ക് നൽകുകയായിരുന്നുവെന്നും, പരാതിയിൽ പറയുന്നു.
മത്സ്യ തൊഴിലാളിയായ ഭർത്താവിനൊപ്പം വാടക വീട്ടിലിരിക്കുന്ന താൻ ജ്വല്ലറി തുടങ്ങുമെന്ന് പറഞ്ഞാൽ തന്നെ ആരും വിശ്വസിക്കില്ലെന്നും, ജ്വല്ലറി തുടങ്ങുന്നവർക്കായി താൻ പലരിൽ നിന്നും പണം വാങ്ങി ഈ മൂന്നംഗ സംഘത്തിന് നൽകുകയാണ് ഉണ്ടായതെന്നും, നിക്ഷേപകരുടെ പേര് വിവരമടക്കം പരാതിയിൽ പറയുന്നു.
ഉപ്പളയിലെ സ്വർണ്ണ നിക്ഷേപ തട്ടിപ്പ് വ്യാജ പരാതിയും വാർത്തയും നൽകിയവർക്കെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും ജില്ലാ പോലീസ് ചീഫിനും പരാതി നൽകി
Read Time:2 Minute, 38 Second