പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ നിറസാനിദ്യവുമായിരുന്ന ഡോ.പി എ ഇബ്രാഹിം ഹാജി അന്തരിച്ചു

0 0
Read Time:2 Minute, 28 Second

പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ നിറസാനിദ്യവുമായിരുന്ന ഡോ.പി എ ഇബ്രാഹിം ഹാജി അന്തരിച്ചു

കാസറഗോഡ്: ചികിത്സയിലായിരുന്ന യു.എ.ഇ.സാമുഹ്യ-സാംസ്കാരിക, മത-ജീവകാരുണ്യ പ്രവർത്തകനും ചന്ദ്രിക ഡയറക്ടറും, കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാനും, സി.എച്ച് സെന്ററടക്കം നിരവധി സംഘടനയുടെ ഭാരവാഹിയും
വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോക്ടർ പി എ ഇബ്രാഹിം ഹാജി(78) ഹാജി അന്തരിച്ചു .

ഇന്നലെ ചികിത്സാർത്ഥം എയർ ആംബുലൻസിൽ കോഴിക്കോടേക്ക് കൊണ്ടു വന്നിരുന്നു
കർണാടകയിലെ പ്രശസ്തമായ പി എ കോളജ് സ്ഥാപകനാണ്. മലബാര്‍ ചാരിറ്റബിള്‍ ട്രസ്​റ്റിന്റെയും മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമൻഡിന്റെയും കോ. ചെയര്‍മാന്‍ കൂടിയാണ്. ഷാർജയിലും ദുബായിലുമായി അദ്ദേഹത്തിന്റെ പീസ് ഗ്രൂപിന്റെ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.
യുഎഇ രൂപം കൊള്ളുന്നതിന് മുമ്പ് 1966 ലാണ് ഇബ്രാഹിം ഹാജി പള്ളിക്കരയിൽ നിന്ന് ദുബായിലെത്തുന്നത്.സ്പെയര്‍പാര്‍ട്സ് സെയില്‍സ്മാനായിട്ടായിരുന്നു പ്രവാസത്തിന്റെ തുടക്കം. ബന്ധുവിന്റെ തുണിക്കട ഏറ്റെടുത്തുകൊണ്ട് 1976ല്‍ ജോലി ഒഴിവാക്കി പൂര്‍ണമായും ബിസിനസില്‍ ഇറങ്ങി. പ്രതീക്ഷിക്കാത്ത കുതിച്ചുകയറ്റമായിരുന്നു പിന്നീട്. വളരെ പെട്ടന്ന് ദുബായിലെ ഏറ്റവും വലിയ തുണിക്കച്ചവടക്കാരുടെയും ഇറക്കുമതിക്കാരുടെയും കൂട്ടത്തില്‍ അദ്ദേഹത്തിന്റെ സെഞ്ച്വറി ട്രേഡിങ് കമ്പനിയും എത്തി. തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലും സ്ഥാപനങ്ങൾ ആരംഭിച്ചു.നിരവധി നിർധനകുടുംബത്തിന്റെ അത്താണിയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം നാടിനും,പ്രവാസികൾക്കും താങ്ങാവുന്നതിനുമപ്പുറമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!