യുഎഇയില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ മാറ്റുന്നു; ഇപ്പോഴുള്ള വെള്ളി, ശനി ദിവസങ്ങള്‍ക്ക് പകരം ശനി, ഞായര്‍ ദിവസങ്ങളാണ് അവധിദിനം
വെള്ളിയാഴ്ച്ച അവധി ഞായറാഴ്ച്ചയിലേക്ക് മാറ്റി യുഎഇ , വെള്ളിയാഴ്ച്ച ഉച്ചവരെ
ദുബൈ : വെള്ളിയാഴ്ച്ച അവധിയെന്ന അറബ് രാജ്യങ്ങളിലെ പരമ്പരാഗത രീതിക്ക് മാറ്റം വരുത്തി യുഎഇ . യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഇനി മുതൽ ശനി , ഞായർ ദിവസങ്ങളിലായിരിക്കും അവധി . വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും . നേരത്തെ , വെള്ളി , ശനി ദിവസങ്ങളിലായിരുന്നു അവധി . പുതിയ സമയമാറ്റം ദുബൈ ഗവൺമെന്റിന്റെ ജീവനക്കാർക്കും ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു . ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും . വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെയാണ് പ്രവൃത്തിസമയം . തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെ ഓഫിസുകൾ പ്രവർത്തിക്കും . ആഴ്ചയിൽ നാലര ദിവസം പ്രവൃത്തിദിനമാക്കുന്ന രീതിയിലാണ് പുതിയ സജ്ജീകരണം .
യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഈ കാര്യം അറിയിച്ചത്.
നേരത്തെ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങള്‍. ഇവ 2006ലാണ് വെള്ളി, ശനി ദിവസങ്ങളിലേക്ക് മാറ്റി നിശ്ചയിച്ചത്. 2022 ജനുവരി മുതലാണ് പുതിയ വാരാന്ത്യ ദിനങ്ങൾ നിലവിൽ വരുന്നത്.