ഇന്ധനവില 50 രൂപയാകണമെങ്കിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നു പുറത്താക്കണമെന്ന് ശി വസേന

0 0
Read Time:1 Minute, 47 Second

ഇന്ധനവില 50 രൂപയാകണമെങ്കിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നു പുറത്താക്കണമെന്ന് ശി വസേന
(05/11/2021)

മുംബൈ : രാജ്യത്ത് ഇന്ധനവില 50 രൂപയായി കുറയണമെങ്കിൽ അധികാരത്തിൽ നിന്നു ബി.ജെ.പിയെ താഴെയിറക്കണമെന്ന് ശിവസേന വക്താവും എം.പിയുമായ സഞ്ജയ് റാവുത്ത് . ഇന്ധനവില 100 രൂപയ്ക്കുമേൽ വർധിപ്പിക്കണമെങ്കിൽ അത്രമേൽ നിർദയനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു . പെട്രോൾ വില 115 രൂപ കടന്ന ശേഷം 5 രൂപ കുറച്ചതിനെ റാവുത്ത് പരിഹസിച്ചു . ജനങ്ങൾക്ക് ആശ്വാസം പകരാനാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെങ്കിൽ ഇന്ധനവില ലിറ്ററിന് 25 രൂപയെങ്കിലും കുറയ്ക്കണം .

ഉപതെരഞ്ഞെടുപ്പിൽ തോറ്റപ്പോഴാണ് വിലക്കയറ്റത്തിന്റെ വില അവർ അറിഞ്ഞത് . ചെറിയ തോൽവി അറിഞ്ഞപ്പോൾ അവർ കുറച്ചത് വെറും അഞ്ച് രൂപയാണ് . വില 50 രൂപയായി കുറയ്ക്കണമെങ്കിൽ , ബി.ജെ.പിയെ പൂർണമായി തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു . മോദിയെ രൂക്ഷമായി വിമർശിച്ച റാവുത്ത് , കൊള്ളവിലക്കാണ് ജനങ്ങൾ പമ്പിൽ നിന്ന് ഇന്ധനം നിറക്കുന്നത് . അവിടെ സാധാരണക്കാർക്ക് അനുഗ്രഹം നൽകാനായി സ്ഥാപിച്ച മോദിയുടെ ഹോർഡിംഗുകൾ കാണാം . ഇതിന് 2024 ഓടെ അവസാനം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!