“അബ്രക്കരികിൽ”
കെ.എം.സി.സി. കവിതാ സമാഹാരം പുറത്തിറക്കുന്നു
ദുബായ്: ദുബായ് കെ എം സി സി കാസർഗോഡ് ജില്ലാ കമ്മിറ്റി 2021 വായനാ വർഷം ആചരിക്കുന്നതിൻറെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ സർഗധാരാ വിഭാഗം കവിതാ സമാഹാരം പുറത്തിറക്കുന്നു.
ദുബായ് കെ എം സി സി മുൻ സംസ്ഥാന സെക്രട്ടറിയും മീഡിയ വിങ് ചെയർമാനുമായ ഹനീഫ എം കൽമട്ട ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പലപ്പോഴായി എഴുതിയ കവിതകളിൽ നിന്നും തിരഞ്ഞെടുത്ത അൻപത് കവിതകൾ “അബ്രക്കരികിൽ” എന്ന നാമത്തിൽ പുസ്തക രൂപത്തിൽ പുറത്തിറക്കുന്നു.
വായനാ വർഷത്തിൻറെ ഭാഗമായി നിരവധി പരിപാടികളാണ് ജില്ലാ കെ എം സീ സീ ഇതിനകം നടത്തി വന്നത്. മലയാള സാഹിത്യത്തിന് ഒരു മുതൽകൂട്ടാവുന്ന സാഹിത്യ കൃതിയാണ് ഈ കവിതാ സമാഹാരം എന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ സർഗധാര ജില്ലാ ചെയർമാൻ റാഫി പള്ളിപ്പുറം എന്നിവർ അഭിപ്രായപ്പെട്ടു .