യു.എ.ഇ യ്ക്ക് ഇനി ആഘോഷത്തിന്റെ നാളുകൾ : ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തീയതി പ്രഖ്യാപിച്ചു; ഡിസംബര്‍ 15 മുതല്‍ ജനുവരി 29 വരെ

0 0
Read Time:4 Minute, 14 Second

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തീയതി പ്രഖ്യാപിച്ചു; ഡിസംബര്‍ 15 മുതല്‍ ജനുവരി 29 വരെ

സമ്മാനപ്പെരുമഴയും സംഗീത വിരുന്നുകളുമായി 27-ാമത് ദുബായ് ഷോപ്പിംഗ് ഉല്‍സവം ഡിസംബര്‍ 15 മുതല്‍ 2021 ജനുവരി 29 വരെ നടക്കുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആര്‍ഇ) അറിയിച്ചു.​ഒരുങ്ങുന്നത് വിപുലമായ പരിപാടികള്‍

ദുബായ്: ലോകത്തിലെ പ്രധാന ഷോപ്പിംഗ് ഉത്സവങ്ങളിലൊന്നായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ തീയതി പ്രഖ്യാപിച്ച് അധികൃതര്‍. സമ്മാനപ്പെരുമഴയും സംഗീത വിരുന്നുകളുമായി 27-ാമത് ദുബായ് ഷോപ്പിംഗ് ഉല്‍സവം ഡിസംബര്‍ 15 മുതല്‍ 2021 ജനുവരി 29 വരെ നടക്കുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആര്‍ഇ) അറിയിച്ചു.ഒന്നര മാസം നീണ്ടു നില്‍ക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ലോകപ്രശസ്ത സംഗീതജ്ഞര്‍ അണിനിരക്കുന്ന സംഗീത വിരുന്ന്, ലൈറ്റ് ഷോകള്‍, ഫയര്‍വര്‍ക്ക് ഷോകള്‍, ഡ്രോണ്‍ ഷോകള്‍, ആഗോള ബ്രാന്റുകളുടെ പ്രദര്‍ശനങ്ങള്‍, മെഗാ നറുക്കെടുപ്പുകള്‍, പ്രൊമോഷനുകള്‍ എന്നിവ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനു പുറമെ വിവിധ മാളുകളും റീട്ടെയില്‍ ബ്രാന്‍ഡുകളും തങ്ങളുടേതായ വിനോദ പരിപാടികളും നറുക്കെടുപ്പുകളും മല്‍സര പരിപാടികളും സംഘടിപ്പിക്കും. പുതുവര്‍ഷത്തലേന്ന് പ്രത്യേക ആഘോഷങ്ങളും അരങ്ങേറും.കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന എല്ലാ മാളുകളും കോവിഡ് പെരുമാറ്റച്ചട്ടങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ നടക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാപാര, വിനോദ മേഖലയ്ക്ക് പുത്തനുണര്‍വ് സമ്മാനിക്കുമെന്നാണ് സംഘാടകര്‍ കരുതുന്നത്. കോവിഡിന് ശേഷം ദുബായ് നഗരം അതിന്റെ പ്രസരിപ്പ് വീണ്ടെടുത്തുവെന്ന് തെളിയിക്കുന്ന പരിപാടികളായിരിക്കും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുക.ഇത്തവണത്തെ ഫെസ്റ്റിവല്‍ എത്തുന്നത് ദുബായ് എക്‌സ്‌പോയ്ക്കും യുഎഇയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്കും നടുവിലാണെന്ന സവിശേഷതയുമുണ്ട്. അതുകൊണ്ടു തന്നെ ഷോപ്പിംഗ് ഉല്‍സവത്തിന് പകിട്ട് കൂടുമെന്ന് സംഘാടകര്‍ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങളെ ആകര്‍ഷിക്കുന്ന സുപ്രധാന കേന്ദ്രങ്ങളിലൊന്നെന്ന ദുബായിയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കാന്‍ ഇത് ഉപകരിക്കും. രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നുമുള്ള ആയിരങ്ങളാണ് ഫെസ്റ്റിവലില്‍ സന്ദര്‍ശകരായെത്തുക. 46 ദിവസം നീളുന്ന ഉല്‍സവത്തിന്റെ ഭാഗമായി നൂറുകണക്കിന് വിനോദ പരിപാടികളും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആസ്വദിക്കാവുന്ന ഫണ്‍ ഫെയറുകളും ഒരുക്കും. എന്നും പ്രതീക്ഷകള്‍ക്കപ്പുറം സഞ്ചരിച്ചിട്ടുള്ള ദുബായ് ഇത്തവണയും അത് മറികടക്കുമെന്ന് ഡിഎഫ്ആര്‍ഇ സിഇഒ അഹ്മദ് അല്‍ ഖാജ അഭിപ്രായപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!