ദുബായ്: രണ്ടു വയസുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം.
യുഎഇയിലും സൗദി അറേബ്യയിലും രോഗബാധിതരായ മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ അവയവ ദാനത്തിലൂടെ കഴിഞ്ഞു. ദുബായിയിലെ വിജിത് വിജയനും കുടുംബവുമാണ് തങ്ങളുടെ രണ്ടു വയസ്സുകാരനായ മകൻ വിവാൻ വിജിത് വിജയന്റെ അവയവങ്ങൾ ദാനം ചെയ്തത്. കുടുംബത്തിന്റെ സത്പ്രവൃത്തിയിൽ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നന്ദി അറിയിച്ചു.യുഎഇയിലെ വാർത്തകളുംവിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DNpEtsjzQtz96Nly9XxsVy
കുടുംബത്തിന്റെ മനുഷ്യത്വപരമായ പ്രവൃത്തി ജീവന് വേണ്ടി പൊരുതുന്നവർക്ക് തിരിച്ചുവരവിനും ജീവിതം മെച്ചപ്പെടുത്തുന്നതിനും അവസരം നൽകുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. മകൻ നഷ്ടപ്പെട്ട കഠിന വ്യഥയനുഭവിക്കുമ്പോഴും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്മനസ്സ് കാണിച്ച വിജിത് വിജയന്റെ കുടുംബത്തിന്റെ മഹത് കർമം തനിക്ക് ഏറ്റവും ഹൃദയഹാരിയായ വാർത്തയായി അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു.യുഎഇയിലെ വാർത്തകളുംവിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക