അബുദാബി : യുഎഇയിലെ ചില സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ്, സ്കൈപ്പ്, മറ്റ് ഇന്റർനെറ്റ് ആപ്പുകൾ എന്നിവ ഉപയോഗിച്ച് ഫോൺ വിളിക്കാൻ സാധിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
അനായാസമായി വാട്സാപ്പിൽ കോൾ ചെയ്യാൻ കഴിഞ്ഞുവെന്നും മറ്റൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.പരിമിതമായ സമയത്തേക്ക് വാട്ട്‌സ്ആപ്പ് അൺലോക്ക് ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ജിസിസി സൈബർ യുഎഇ സർക്കാരിന്റെ സൈബർ സെക്യൂരിറ്റി മേധാവി മുഹമ്മദ് അൽ കുവൈറ്റ് പറഞ്ഞിരുന്നു. ചില നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ കൃത്യമായി കാര്യങ്ങൾ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യുഎഇയിലെ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്‌ടൈം പോലുള്ള ചില വിഐപി സേവനങ്ങൾക്കുള്ള വിലക്ക് നീക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎഇ സർക്കാരിന്റെ സൈബർ സുരക്ഷാ മേധാവി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബിസിനസുകൾക്കായുള്ള മൈക്രോസോഫ്റ്റ് ടീമ്സ് , സൂം, സ്കൈപ്പ് എന്നിവ ജോലിയും പഠന സംബദ്ധമായ ആവശ്യൾക്കും ലഭ്യമാക്കിയിട്ടുണ്ട്.
യുഎഇ യിൽ വീണ്ടും വാട്ട്‌സ്ആപ്പ് കോളുകൾ പ്രവർത്തിച്ച് തുടങ്ങി
Read Time:1 Minute, 51 Second