യു.എ.ഇ യിൽ മാസ്ക് നിബന്ധന ഒഴിവാക്കുന്നു; ചില പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന അധികൃതർ നീക്കം ചെയ്തു

യു.എ.ഇ യിൽ മാസ്ക് നിബന്ധന ഒഴിവാക്കുന്നു; ചില പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന അധികൃതർ നീക്കം ചെയ്തു

0 0
Read Time:1 Minute, 42 Second

യുഎഇയിലെ ചില പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന അധികൃതർ നീക്കം ചെയ്തു.

നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് (NCEMA) ഇന്ന് സെപ്റ്റംബർ 22 ബുധനാഴ്ച ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇതനുസരിച്ച് പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ യു എ ഇയിലെ താമസക്കാർ മാസ്ക് ധരിക്കേണ്ടതില്ല. ഒരേ വീട്ടിൽ നിന്നുള്ള ആളുകൾ അവരുടെ സ്വകാര്യവാഹനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ മാസ്ക് ആവശ്യമില്ല.കൂടാതെ, ബീച്ച് നീന്തൽ കുളങ്ങൾ സന്ദർശിക്കുന്നവർ , അടച്ചിട്ട ഇടങ്ങളിൽ തനിയെ ഇരിക്കുന്ന ആളുകൾ ,സലൂണുകൾ ബ്യൂട്ടി സെന്ററുകൾ എന്നിവിടങ്ങളിൽ മുഖത്തും തലയിലും പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ, ചികിത്സാ കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ എന്നിവയിൽ രോഗനിർണയം നടത്തുമ്പോഴും ചികിത്സ സ്വീകരിക്കുമ്പോഴും തുടങ്ങിയസമയങ്ങളിലും ഇളവ് അനുവദിച്ചിട്ടുണ്ട് എന്നാൽ ജനങ്ങൾ രണ്ട് മീറ്റർ സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്നും അധികൃതർ അറിയിച്ചു.ചില പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന അധികൃതർ നീക്കം ചെയ്തു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!