മാപ്പിള പാട്ട് രചയിതാവും, പ്രഭാഷകനുമായ റഹീം കുറ്റ്യാടി അന്തരിച്ചു ;  ‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’, സൗറെന്ന നാളില്‍ പണ്ട്.. തുടങ്ങി നൂറോളം മാപ്പിള പാട്ടുകള്‍ രചിച്ചിട്ടുണ്ട്

മാപ്പിള പാട്ട് രചയിതാവും, പ്രഭാഷകനുമായ റഹീം കുറ്റ്യാടി അന്തരിച്ചു ; ‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’, സൗറെന്ന നാളില്‍ പണ്ട്.. തുടങ്ങി നൂറോളം മാപ്പിള പാട്ടുകള്‍ രചിച്ചിട്ടുണ്ട്

0 0
Read Time:1 Minute, 19 Second

കുറ്റ്യാടി :നൂറോളം മാപ്പിള പാട്ടുകളുടെ രചയിതാവും, മത പണ്ഡിതനും പ്രഭാഷകനുമായ റഹീം കുറ്റ്യാടി അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. 76 വയസ്സായിരുന്നു.

‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’, സൗറെന്ന നാളില്‍ പണ്ട്.. തുടങ്ങി നൂറോളം മാപ്പിള പാട്ടുകള്‍ രചിച്ചിട്ടുണ്ട്. ഗീത – ബൈബിള്‍ – ഖുര്‍ആന്‍ സമന്യയ ദര്‍ശനം, ഖുര്‍ആനും പൂര്‍വ്വവേദങ്ങളും, ശാസ്ത്ര വിസ്മയങ്ങളില്‍ ഖുര്‍ആനില്‍, സാല്‍വേഷന്‍ തുടങ്ങി പത്തോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മത താരതമ്യ പഠനത്തിലെ പ്രഭാഷണങ്ങള്‍ പ്രസിദ്ധമാണ്.

കേരള നദ്വത്തുല്‍ മുജാഹിദീന്‍ മുന്‍ സംസ്ഥാന സമിതി അംഗമായിരുന്നു. നാദാപുരം ഗവ: യു.പി സ്‌കൂളില്‍ നിന്ന് 1999 ല്‍ വിരമിച്ചു. അറബിക് അധ്യാപകനായിരുന്നു.

ഖബറടക്കം ഇന്ന് രാത്രി പത്തിന് കുറ്റ്യാടി ജുമാ മസ്ജിദ് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!