സംസ്ഥാന സർക്കാറിന്റെ വാക്കിന് പുല്ലു വില : തിരുവനന്തപുരത്ത് നോക്കുകൂലിയായി ആവശ്യപ്പെട്ടത്​ 10 ലക്ഷം രൂപ;​ ഐ.എസ്​.ആര്‍.ഒ വാഹനം തടഞ്ഞു

സംസ്ഥാന സർക്കാറിന്റെ വാക്കിന് പുല്ലു വില : തിരുവനന്തപുരത്ത് നോക്കുകൂലിയായി ആവശ്യപ്പെട്ടത്​ 10 ലക്ഷം രൂപ;​ ഐ.എസ്​.ആര്‍.ഒ വാഹനം തടഞ്ഞു

0 0
Read Time:1 Minute, 20 Second

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ട്​ ഐ.എസ്​.ആര്‍.ഒ കൂറ്റന്‍ ചരക്കു വാഹനം തൊഴിലാളികള്‍ തടഞ്ഞു. തിരുവനന്തപുരത്തെ വിക്രം സാരാഭായ്​ സ്​പേസ്​ സെന്‍ററിലേക്ക്​ എത്തിയ വാഹനമാണ്​ തടഞ്ഞത്​.തുടര്‍ന്ന്​ പൊലീസ്​ സ്ഥലത്തെത്തി​ വാഹനം കടന്നു പോകാനുള്ള സാഹചര്യമൊരുക്കി​. പ്രദേശത്ത്​ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.

10 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്ന്​​ വി.എസ്​.എസ്​.സി അറിയിച്ചു​. ഒരു ടണ്ണിന്​ 2000 രൂപയാണ്​ ആവശ്യപ്പെട്ടതെന്നും വി.എസ്​.എസ്​.സി വ്യക്​തമാക്കി. കഴിഞ്ഞ ദിവസം നോക്കുകൂലിക്കെതിരെ ഹൈകോടതി ശക്​തമായ നിലപാടെടുത്തിരുന്നു.

നോക്കുകൂലി ശക്​തമായി പ്രതിരോധിക്കുമെന്നും സംസ്ഥാന സര്‍ക്കാറും വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വി.എസ്​.എസ്​.സിയിലേക്ക്​ വന്ന വാഹനം നോക്കുകൂലിയുടെ പേരില്‍ ​തടഞ്ഞ സംഭവം ഉണ്ടായത്​​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!