കേരളത്തിൽ നിന്നുള്ളവർക്ക് കർണാടക കൂടുതൽ നിയന്ത്രണം കൊണ്ട് വരുന്നത് ആശങ്കാജനകം; എ.കെ.എം അഷ്റഫ് എം എൽ എ

കേരളത്തിൽ നിന്നുള്ളവർക്ക് കർണാടക കൂടുതൽ നിയന്ത്രണം കൊണ്ട് വരുന്നത് ആശങ്കാജനകം; എ.കെ.എം അഷ്റഫ് എം എൽ എ

0 0
Read Time:1 Minute, 53 Second

മഞ്ചേശ്വരം : കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരുകയാണ്. കേരളത്തിലെ കോവിഡ് നിരക്ക് ഉയരുന്ന പാശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ എന്ന അപ്രഖ്യാപിത ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഈ വിഷയത്തിൽ കർണാടക ചീഫ് സെക്രട്ടറിയൊ ജില്ലാ കലക്ടറോ ഔദ്യോഗിക ഉത്തരവ് ഇറക്കാത്തത് ആശങ്ക ഉളവാക്കുന്നതാണെന്നു മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് പറഞ്ഞു.ഈ സമയത്ത് കൂടുതൽ പ്രതിസന്ധി അനുഭവിക്കുന്നത്  മംഗലാപുരത്തേക്ക് പരീക്ഷകൾക്ക് വേണ്ടി പോകുന്ന വിദ്യാർത്ഥികളും ചികിത്സാ ആവശ്യാർത്ഥം പോകുന്നവരും നിത്യവൃത്തിക്ക് വേണ്ടി ദിവസവും കർണാടകയിൽ പോയി വരുന്നവരും ആണ്.
നിയന്ത്രണങ്ങളുടെ പേരിൽ സംസ്ഥാന അതിർത്തി കടക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാരിൻറെ നിർദ്ദേശങ്ങൾ പരക്കെ ലംഘിക്കുന്ന കർണാടക അധികാരികളുടെ നിലപാട് തികച്ചും അപലപനീയമാണ്. കർണാടകയിലേക്ക് കടക്കുന്നതിനു ഇന്ന് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും വാക്സിൻ നിബന്ധനകളും ഒഴിവാക്കണമെന്നും ഈ വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ടും കേരള കർണാടക മുഖ്യമന്ത്രിമാർക്കും ചീഫ് സെക്രട്ടറിമാർക്കും എംഎൽഎ  ഇമെയിൽ അയച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!