ദുബൈ : ഉയരങ്ങളിൽ വിസ്മയം തീർക്കുന്ന ദുബയിൽ മാളിന് മുകളിൽ മെട്രോ സ്റ്റേഷൻ ഒരുങ്ങുന്നു . ദേരയിലാണ് “വൺ ദേര” എന്ന പേരിൽ മാളും മെട്രോ സ്റ്റേഷനും ഒരുങ്ങുന്നത് . ദുബയിൽ ആദ്യമായാണ് ഇത്തരമൊരു മാളും മെട്രോ സ്റ്റേഷനും ഒരുങ്ങുന്നത്. ദേര എൻറിച്ച്മെന്റ്റ് പ്രാജകിന്റെ ( ഡി.ഇ.പി ) ഭാഗമായി ഇത്. ഇത്റാ ദുബൈയാണ് നിർമാതാ ക്കൾ . 131 ഹോട്ടൽ മുറികൾ , ഓഫിസ് എന്നിവ ഉൾപ്പെടുന്ന താണ് മാൾ . ആകർഷണീയമായ ഘടനയും അസാധാരണമായ രൂപകൽപനയുംകൊണ്ട് വ്യത്യസ്ത ലുക്കിലായിരിക്കും മാൾ ഉയരുക . മെട്രോ സ്റ്റേഷന് പുറമെ , ബസ് ടെർമിനൽ , ടാക്സി , 158 പാർകിങ് എന്നിവയും ഉണ്ടാകും. എല്ലാ ഗതാഗത സൗകര്യങ്ങളും മാളിനുള്ളിൽ ഒരുക്കു കയാണ് ലക്ഷ്യം . ദുബയിലെ ഏറ്റവും പഴയ നഗരത്തിന്റെ നവീകരണത്തിനും വികസനത്തിനും വഴിയൊരുക്കുന്നതായി രിക്കും മെട്രോ സ്റ്റേഷനും മാളുമെന്ന് ഇത്റ ദുബൈ സി.ഇ.ഒ ഇസാം ഗൽദാരി പറ ഞ്ഞു . 55 ബ്രാൻഡുകളുടെ റിടെയിൽ യൂനിറ്റുകൾ ഇവിടെയുണ്ടോകും . ദേര എൻറിച്മെൻറ് പ്രാജക്ടിൻറ ഭാഗമായി ഈ വർഷം മൂന്നാം പാദത്തിൽ ഡിസ്ട്രിക്റ്റ് എട്ട് , ഒമ്പത് എന്നിവയും നാലാം പാദത്തിൽ ഡിസ്ട്രിക് റ്റ് അഞ്ച് , 10 എന്നിവയും പൂർത്തിയാകും .

ഉയരങ്ങളിൽ വിസ്മയം തീർക്കുന്ന ദുബായിൽ മാളിന് മുകളിൽ മെട്രോ സ്റ്റേഷൻ ഒരുങ്ങുന്നു; മാളും,മെട്രോ സ്റ്റേഷനും “വൺ ദേര” എന്ന പേരിലറിയപ്പെടും
Read Time:1 Minute, 45 Second