ദമ്മാം:
എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫ് മേഖലയിൽ ഉന്നത വിജയം നേടിയ ഉപ്പള സ്വദേശി ഇബ്രാഹിം ബാസിലിന് അഭിനന്ദന പ്രവാഹം.
CBSE പത്താം ക്ലാസ്സ് പരീക്ഷയിൽ 93% മാർക്ക് നേടിയാണ് ഇബ്രാഹിം ബാസിൽ വിജയിച്ചത്.
ഗൾഫ് മേഖലയിൽ നിന്ന്, ഏറ്റവും കൂടുതൽ മാർക്ക് നേടി വിജയിച്ച കാസറഗോഡ് ജില്ലകാരൻ എന്ന സവിശേഷത ബാസിലിന്റെ വിജയത്തിന്റെ തിളക്കം കൂട്ടുന്നു.
ദമ്മാം അൽമുന ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിയായിരുന്ന ബാസിൽ
സൗദി അറബിയയിലെ കിംഗ് ഫഹദ് ആശുപത്രിയിലാണ് ജനിച്ചത്.
പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ബഷീർ ഉപ്പളയുടെയും കദീജ യാസ്മിനിന്റെയും മൂത്തമകനാണ്.
സൗദിയിലെ വിവിധ സാമൂഹ്യ – സാംസ്‌കാരിക സംഘടനകൾ സ്വർണ പതക്കങ്ങളും, മൊമെന്റോകളും നൽകി ആദരിച്ചു. വരും നാളുകളിൽ പല സംഘടനകളും പരിപാടി സംഘടിപ്പിച് അനോമോദന ചടങ്ങ് സംഘടിപ്പിക്കാൻ തയാറായി നിൽക്കുകയാണെന്ന് ബഷീർ ഉപ്പള അറിയിച്ചു.
കോവിഡ് പ്രതിസന്ധികൾക്കിടയിലും ഇത്തരം അനുമോദനങ്ങൾ ലഭിക്കുന്നതിൽ അതിയായ സന്തോഷവും കടപ്പാടുമുണ്ടെന്ന് ഇബ്രാഹിം ബാസിൽ പറഞ്ഞു. തുടർ പഠനം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ദമ്മാമിൽ തന്നെയാണ് എന്ന് കൂടി അറിയിച്ചു.


