കോവിഡ് പ്രതിസന്ധി; യാത്രക്കാർക്ക് എമിറേറ്റ്സ് തിരികെ നൽകിയത് 850കോടി ദിർഹം

കോവിഡ് പ്രതിസന്ധി; യാത്രക്കാർക്ക് എമിറേറ്റ്സ് തിരികെ നൽകിയത് 850കോടി ദിർഹം

0 0
Read Time:2 Minute, 0 Second

ദുബൈ : ആഗോള തലത്തിലുണ്ടായ കൊവിഡ് പ്രതിസന്ധി കാരണം ടിക്കറ്റുകൾ റദ്ദാക്കേണ്ടിവന്ന ഉപഭോക്താക്കൾക്ക് 850 കോടി ദിർഹം തിരികെ നൽകി എമിറേറ്റ്സ് . ബുദ്ധിമുട്ടുകൾ ഒഴിവാക്കി ചെറിയ കാലയളവിനുള്ളിൽ തന്നെ ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ സാധിച്ചതായി എമിറേറ്റ്സ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ അദ്നാൻ കാസിം അറിയിച്ചു . മിയാമിയിലേക്കുള്ള എമിറേറ്റ്സിന്റെ ആദ്യ സർവീസ് ഉദ്ഘാടനം ചെയ്യവെ കഴിഞ്ഞ ദിവസമാണ് എമിറേറ്റ്സ് അധികൃതർ യാത്രക്കാർക്ക് നൽകിയ റീഫണ്ട് തുകയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത് . ഉപഭോക്താക്കൾക്ക് നഷ്ടം വരാത്ത തരത്തിലാണ് എമിറേറ്റ്സ് റീഫണ്ട് ക്രമീകരിച്ചതെന്ന് ചീഫ് കൊമേഴ്സ്യൽ ഓഫീസർ അറിയിച്ചു . യാത്രക്കാർക്ക് അവർ ബുക്ക് ചെയ്ത ടിക്കറ്റുകൾ രണ്ട് വർഷത്തിനിടെയുള്ള മറ്റൊരു ബുക്കിങ്ങായി മാറ്റാൻ അവസരം നൽകി . അതല്ലെങ്കിൽ വൌച്ചറുകളായി മാറ്റാനോ അതുമല്ലെങ്കിൽ പണമായി ടിക്കറ്റ് തുക തിരികെ വാങ്ങാനും അവസരം നൽകിയിരുന്നു . തങ്ങളെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കൾക്കാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു . കൊവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് തങ്ങളുടെ സേവനങ്ങൾ തിരികെ കൊണ്ടുപോകാനാണ് തീവ്രപരിശ്രമം നടത്തുന്നതെന്നും എമിറേറ്റ്സ് അധികൃതർ അറിയിച്ചു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!