ബലിപെരുന്നാൾ ദിവസത്തെ പരീക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ട് എ.കെ.എം അഷ്‌റഫ് എം എൽ എ മുഖ്യമന്ത്രിക്ക് ഇമെയിൽ അയച്ചു

ബലിപെരുന്നാൾ ദിവസത്തെ പരീക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ട് എ.കെ.എം അഷ്‌റഫ് എം എൽ എ മുഖ്യമന്ത്രിക്ക് ഇമെയിൽ അയച്ചു

0 0
Read Time:1 Minute, 15 Second

മഞ്ചേശ്വരം: ബലിപെരുന്നാൾ ദിവസത്തെ ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ തുല്യതാ പരീക്ഷ മാറ്റണമെന്ന് എ കെ എം അഷ്‌റഫ് എം എൽ എ മുഖ്യമന്ത്രി പിണറായി വിജയനോടും വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻ കുട്ടി, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവരോടും ഇമെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

പുതുക്കിയ ടൈം ടേബിൾ അനുസരിച്ച് ഈ വരുന്ന 2021 ജൂലൈ 21നാണ് ഒന്നാം വർഷ ഇംഗ്ലീഷ് പരീക്ഷ, രണ്ടാം വർഷ മലയാളം/ഹിന്ദി/കന്നഡ പരീക്ഷ എന്നിവ നിശ്ചയിച്ചിരിക്കുന്നത്, സംസ്ഥാനത്തെ ഇസ്ലാം മത വിശ്വാസികൾ ഈ വർഷം ബലിപെരുന്നാൾ ആഘോഷിക്കുന്നതും ഇതേ ദിവസമാണ്. ആയതിനാൽ പ്രസ്തുത ദിവസത്തെ പരീക്ഷകൾ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും സൗകര്യപ്രദമായ മറ്റൊരു ദിവസത്തിലേക്ക് മാറ്റാൻ നടപടിയുണ്ടാകണം എന്ന് എം എൽ എ അഭ്യർത്ഥിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!