ദുബൈ:
വിശിഷ്ട ഹൈസ്കൂൾ ബിരുദധാരികൾക്കും അവരുടെ കുടുംബങ്ങൾക്കും 10 വർഷത്തെ ഗോൾഡൻ വിസ അനുവദിക്കുന്നതായി യുഎഇ സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചു . ഫൈനൽ പരീക്ഷയിൽ മികച്ച മാർക്ക് നേടിയ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകുക . 95 ശതമാനമോ അതിൽ കൂടുതലോ നേടിയ കുട്ടികൾക്കും അവരുടെ അടുത്ത കുടുംബങ്ങൾക്കും 10 വർഷത്തെ വിസ ലഭിക്കും . മികച്ച വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും പ്രതിഭാധനരായ ആളുകൾക്ക് ആകർഷകവും പ്രോത്സാഹജനകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള യുഎഇ സർക്കാരിന്റെ നീക്കമാണിത്.
യുഎഇയിലെ വികസന പ്രക്രിയയിൽ സ്ഥിരമായ പങ്കാളികളാകാൻ എല്ലാവരുടെ കഴിവുകളെയും ആകർഷിക്കുകയാണ് ‘ രാജ്യം ഇതുകൊണ്ട് ലക്ഷ്യമിടുന്നത്
പൊതു അല്ലെങ്കിൽ സ്വകാര്യ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ സർട്ടിഫിക്കറ്റിൽ ശരാശരി 95 ശതമാനമെങ്കിലും നേടിയ മികച്ച വിദ്യാർത്ഥികൾക്കും രാജ്യത്തിനകത്തോ പുറത്തോ ഉള്ള സർവ്വകലാശാല വിദ്യാർത്ഥികൾക്കും ഗോൾഡൻ റെസിഡൻസി അനുവദിച്ചിട്ടുണ്ട് .