പ്രവാസികളുടെ ആശങ്കയൊഴിയുന്നു;യു.എ.ഇയിലേക്ക് മടങ്ങുന്നവർക്ക് റാപിഡ് പി.സി.ആർ. ഇന്ത്യൻ വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യമൊരുക്കുന്നു

പ്രവാസികളുടെ ആശങ്കയൊഴിയുന്നു;യു.എ.ഇയിലേക്ക് മടങ്ങുന്നവർക്ക് റാപിഡ് പി.സി.ആർ. ഇന്ത്യൻ വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യമൊരുക്കുന്നു

0 0
Read Time:1 Minute, 46 Second

ദുബൈ : ഇന്ത്യയിലെ എല്ലാ അന്താരാഷ് വിമാനത്താവളങ്ങളിലും റാപിഡ് പി.സി.ആർ പരിശോധന സൗകര്യമൊരുക്കുന്നു . യു.എ.ഇയിലേക്ക് മടങ്ങുന്നവർക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം വേണമെന്ന നിബന്ധന വന്ന സാഹചര്യത്തിലാണ് നടപടി .34 അന്താരാഷ് വിമാനത്താവളങ്ങളാണ് ഇന്ത്യയിലുള്ളത് . ദുബൈയിലെത്തുന്ന വിമാനങ്ങളുടെ മൂന്നിലൊന്നും ഈ വിമാനത്താവളങ്ങളിൽ നിന്നാണ് വരുന്നത് .ഈ സാഹചര്യത്തിലാണ് യു.എ.ഇ യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ‘ ഇന്ത്യ നടപടിയെടുക്കുന്നത്.കേരളത്തിലെ നെടുമ്പാശ്ശേരി , തിരുവനന്തപുരം , കണ്ണൂർ , കരിപ്പൂർ വിമാനത്താവളങ്ങളിലും സൗകര്യമൊരുക്കും . വിമാനങ്ങൾ സർവിസ് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ജൂൺ 23 ന് മുമ്പ് സംവിധാനമൊരുക്കാനാണ് ശ്രമം . ഡൽഹി , മുംബൈ , ഹൈദരാബാദ് , ചെന്നൈ , കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിൽ നിലവിൽസംവിധാനമുണ്ട് . യു.എ.ഇ അംഗീകരിച്ച സ്വകാര്യ ലാബുകളുമായി സഹകരിച്ചായിരിക്കും സംവിധ ാനം ഏർപ്പെടുത്തുക . നിലവിൽ , വിദേശങ്ങളിൽനിന്നെത്തുന്നവരെ പരിശോധിക്കാൻ കേരളത്തിലെ വിമാനത്താവളങ്ങളിൽ കേന്ദ്രങ്ങളുണ്ട് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!