Read Time:59 Second
www.haqnews.in
ഉദുമ: അൽ ഐൻ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ വൈറ്റ് ഗാർഡ് ടീമിനുള്ള പ്രവർത്തന ആവശ്യമുള്ള സാധനസാമഗ്രികൾ ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ ഇ എ ബക്കർ വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ ആഷിക്ക് റഹ്മാന് കൈമാറി നിർവഹിച്ചു.
മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എംബി ഷാഫി, ട്രഷറർ ഹമീദ് മാങ്ങാട്, ജോയിൻ സെക്രട്ടറി സിഎൽ റഷീദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
കാലവര്‍ഷം കടന്നു വരുമ്പോൾ ഭീതിയോടെ നേരിടേണ്ടിവരുന്ന ഇന്നത്തെ കാലത്ത്
അൽഐൻ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ഇത്തരം പ്രവർത്തനങ്ങൾ വളരെ അഭിനന്ദനാർഹമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.