ഭാര്യമാർ സൂക്ഷിക്കുക ; ഭർത്താക്കന്മാരുടെ ഫോൺ പരിശോധിച്ചാൽ പിഴ കിട്ടും

ഭാര്യമാർ സൂക്ഷിക്കുക ; ഭർത്താക്കന്മാരുടെ ഫോൺ പരിശോധിച്ചാൽ പിഴ കിട്ടും

0 1
Read Time:3 Minute, 3 Second

റാസൽഖൈമ : ഭർത്താക്കന്മാരുടെ മൊബൈൽ ഫോൺ കൈക്കലാക്കി രഹസ്യപരിശോധന നടത്തുന്ന ഭാര്യമാർ സൂക്ഷിക്കുക , സംഭവം കോടതിയിലെത്തിയാൽ 8000 രൂപയോളം ( 400 ദിർഹം ) ആണ് പിഴ . ഇത്തരമൊരു കേസിൽ റാസൽഖൈമ സിവിൽ കോടതി അറബ് യുവതിക്കു 400 ദിർഹം പിഴ ചുമത്തി . വക്കീൽ ഫീസും കോടതി ചെലവുമടക്കം യുവതി ആകെ ഒരു ലക്ഷത്തിലേറെ രൂപ ( 5,431 ദിർഹം ) യാണ് അടയ്ക്കണ്ടത് . ഭർത്താവിനെ മോശക്കാരനാക്കുക ലക്ഷ്യം തന്റെ മൊബൈൽ ഫോൺ ഭാര്യ രഹസ്യമായി പരിശോധിക്കുകയും അതിലെ ചിത്രങ്ങളും മറ്റു വിവരങ്ങളും കുടുംബാംഗങ്ങളുടെ ഫോണിലേക്ക് അയക്കുകയും ചെയ്തതിനാൽ നഷ്ടപരിഹാരം വേണമെന്നാണു ഭർത്താവ് കോടതിയിൽ ആവശ്യപ്പെട്ടത് . മറ്റുള്ളവരുടെ മുൻപിൽ തന്നെ മോശക്കാരനാക്കുകയായിരുന്നു ഭാര്യയുടെ ലക്ഷ്യം . ഇതുമൂലമുണ്ടായ കടുത്ത മാനസിക സംഘർഷത്താൽ തനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല . ഇതുവഴി ശമ്പളം നഷ്ടമായി . അഭിഭാഷകന്റെ ഫീസും ഭാര്യ നൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടു . അതേസമയം , ഭാര്യയെ ഭർത്താവ് ചീത്ത പറഞ്ഞതായും തുടർന്നു യുവതിയെയും മകളെയും ഉപേക്ഷിച്ച് പോയതായും ഭാര്യയുടെ അഭിഭാഷകൻ വാദിച്ചു . എന്നാൽ , തെളിവുകൾ പരിശോധിച്ച കോടതി ഭർത്താവിൻറെ പരാതി ശരിയാണെന്ന് കണ്ടെത്തി പിഴ ചുമത്തുകയായിരുന്നു . ഭർത്താവ് സന്ദേശങ്ങളയച്ചു ; 4 ലക്ഷം പിഴ അതേസമയം , അൽ ഐനിലുണ്ടായ മറ്റൊരു സംഭവത്തിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്കു സന്ദേശങ്ങൾ അയച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഭർത്താവിന് പ്രാഥമിക കോടതി 4 ലക്ഷത്തോളം രൂപ ( 20,000 ദിർഹം ) നഷ്ടപരിഹാരം നൽകാൻ വിധിച്ചു . തന്റെ ഫോണിലേക്ക് ടെക്സ്റ്റ് മെസേജുകളയച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും ഇത് തന്നെ ഏറെ വേദനിപ്പിച്ചെന്നും നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണു യുവതി കോടതിയെ സമീപിച്ചത് . ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നാണു യുവാവിന്റെ ആക്ഷേപം . എന്നാൽ യുവതിയെ ഭർത്താവ് ആക്ഷേപിക്കുകയും വേദനിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി . കോടതി ചെലവടക്കം 20,000 ദിർഹം പിഴ വിധിക്കുകയും ചെയ്തു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
50 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!