ദുബായ്: ഇന്ത്യന്‍ പ്രവാസികളുടെ, പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ പറുദീസയായ യു.എ.ഇയില്‍ വിദേശികള്‍ക്ക് ഇനി സമ്ബൂര്‍ണ ഉടമസ്ഥതയില്‍ ‘സ്വന്തം കമ്ബനി’ തുടങ്ങാം. ഇതു സംബന്ധിച്ച നിയമം ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ ‘വാം’ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ യു.എ.ഇ പൗരന്മാരുടെ ഓഹരി പങ്കാളിത്തത്തോട് കൂടിയേ കമ്ബനികള്‍ തുടങ്ങാനാകുമായിരുന്നുള്ളൂ.
വാണിജ്യവ്യവസായ രംഗത്ത് യു.എ.ഇയുടെ മത്സരക്ഷമത കൂടുതല്‍ മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടും ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയെന്ന യു.എ.ഇ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായുമാണ് കെമേഴ്സ്യല്‍ കമ്ബനീസ് നിയമഭേദഗതി നടപ്പാക്കുന്നതെന്ന് ധനമന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍മാറി പറഞ്ഞു.
കമ്ബനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് യു.എ.ഇ പൗരനാകണമെന്നും ബോര്‍ഡില്‍ ഭൂരിപക്ഷവും തദ്ദേശീയര്‍ ആകണമെന്നുമുള്ള വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷമാണ് സുപ്രധാന നിയമഭേദഗതി യു.എ.ഇ പ്രഖ്യാപിച്ചത്. യു.എ.ഇയെ കൂടുതല്‍ നിക്ഷേപസൗഹൃദമാക്കുകയായിരുന്നു ലക്ഷ്യം.
മികച്ച നിക്ഷേപകര്‍ക്ക് പൗരത്വം അല്ലെങ്കില്‍ 10വര്‍ഷ വിസ ഓഫറും വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍, കൊവിഡ് പ്രതിസന്ധിമൂലം നിയമം നടപ്പാക്കുന്നത് വൈകുകയായിരുന്നു. 2018ല്‍ യു.എ.ഇ നടപ്പാക്കിയ വിദേശ നിക്ഷേപ നിയമപ്രകാരം വിദേശികള്‍ക്ക് ചില മേഖലകളില്‍ 100 ശതമാനം ഉടമസ്ഥതയോടെ കമ്ബനികള്‍ തുടങ്ങാന്‍ അനുവദിച്ചിരുന്നു. ‘ഫ്രീ സോണ്‍സ്’ എന്നറിയപ്പെടുന്ന ബിസിനസ് പാര്‍ക്കുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരുന്നു അനുമതി.
44% മുന്നേറ്റം
കഴിഞ്ഞവര്‍ഷം ആഗോളതലത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) 46 ശതമാനം ഇടിഞ്ഞെങ്കിലും യു.എ.ഇയിലേക്കുള്ള നിക്ഷേപം 44 ശതമാനം വര്‍ദ്ധിച്ചു. 2,000 കോടി ഡോളറാണ് കഴിഞ്ഞവര്‍ഷം യു.എ.ഇ നേടിയത്.
80%
യു.എ.ഇയിലെ ജനസംഖ്യയില്‍ 80 ശതമാനത്തോളവും വിദേശികളാണ്
പ്രവാസികൾക്ക് ജൂൺ ഒന്ന് മുതൽ ശരിക്കും മുതലാളിയാവാം; അറബ് നാട്ടിൽ നിന്നൊരു സന്തോഷ വാർത്ത
Read Time:2 Minute, 52 Second