Read Time:1 Minute, 3 Second
www.haqnews.in
ദുബൈ: വികസന മേഖലകളിലെ കുതിപ്പിനൊപ്പം അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ബർ ദുബായ് മിനാബസാറിൽ വൈവിധ്യങ്ങളുടെ രുചിക്കൂട്ടുകളുമായി ശാസ് ഗ്രുപ്പിന്റെ പുതിയ സംരഭമായ “ശാസ് കഫെ” തുറന്ന് പ്രവർത്തനം ആരംഭിച്ചു.
അബ്ദുൽ റഹിമാൻ ഉസ്താദ് വാഴയൂർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള മുഖ്യാതിഥിയായിരുന്നു .
ശാസ് ഗ്രൂപ്പ് ചെയർമാൻ സാബിത് , സാമൂഹ്യ സാംസ്കാരിക വാണിജ്യ രംഗങ്ങളിലെ പ്രമുഖരായ നാസർ മുട്ടം ,നൗഷാദ് കന്യപ്പാടി, ശാഹുൽ തങ്ങൾ , അസ്ഹർ ,സബാദ്, അബ്ദുല്ല ,അറഫാത്ത് എന്നിവർ സംബന്ധിച്ചു.