ദുബായ്: കെ എം സി സി കാസറഗോഡ് ജില്ലാകമ്മിറ്റി കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമും റമദാനിൽ നടത്തുന്ന ബ്ലഡ് ഡോനെഷൻ ഡ്രൈവിൻറെ ഭാഗമായി രണ്ടാം ഘട്ട ബ്ലഡ് ഡോനെഷൻ ക്യാമ്പ് സംഘടിപ്പിച്ചു ദെയ്‌റ നകീൽ സെന്ററിനടുത്തും നൈഫ് റോഡിലും സങ്കെടുപ്പിച്ച ക്യാമ്പിൽ നിരവധി പേര് രക്തദാനം നൽകി : പുണ്യറമദാനിൽ പൊലും രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കൊണ്ട് പാവപ്പെട്ട രോഗികൾക്ക് അത്താണിയാവുന്ന കെ.എം.സി.സിയുടെ സേവനം ത്യാഗനിർഭരമാണെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ്
ട്രഷററും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമിറ്റി ചെയർമാനുമായ അഷ്‌റഫ് കർള അഭിപ്രായപ്പെട്ടു .
ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി കൈൻഡ്നസ്സ് ബ്ലഡ് ഡോണേഷൻ ഗ്രൂപ്പുമായി സഹകരിച്ച് കൊണ്ടു സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സ്വദേശത്തും വിദേശത്തും കെ.എം.സി.സി നടത്തുന്ന സേവനങ്ങൾക്ക് കേരളീയ പൊതുസമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദെഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിൽ ദുബായിയുടെ വിവിധ ഭാഗങ്ങളിലും അൽ വാസൽ ക്ലബിലും ലത്തീഫ ഹോസ്പിറ്റലിലും മെഗാക്യാമ്പ് സംഘടിപ്പിച്ച് കൊണ്ട് രണ്ടായിരത്തിൽപരം യൂണിറ്റ് രക്തവും പ്ളേറ് ലൈറ്റും ശേഖരിച്ച് നൽകിയതിനു ദുബായ് ഗവർമെന്റിന്റെ അംഗീകാരവും പ്രശംസ പത്രവും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിക്കും കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമിനും ലഭിച്ചതായി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിയും ജനറൽ സെക്രട്ടറി .
സലാം കന്യാപ്പാടിയും പറഞ്ഞു.
ദുബായ്. കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്‌റഫ് കർള ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാൽ , കെ പി അബ്ബാസ് കളനാട്, ഹസൈനാർ ബീജന്തടുക്ക,ഷബീർ കീഴുർ സി എ ബഷീർ പള്ളിക്കര , കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീം ഭാരവാഹികളായ അൻവർ വയനാട്, സിയാബ് തെരുവത്ത് തുടങ്ങിയവർ സംബന്ധിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.