Read Time:1 Minute, 9 Second
തിരുവനന്തപുരം : മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു. രാജിക്കത്ത് ജലീല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ജലീലിന്റെ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് കൈമാറിയതായാണ് സൂചന.
ബന്ധുനിയമനക്കേസുമായി ബന്ധപ്പെട്ട് ലോകായുക്ത കെ ടി ജലീലിനെതിരെ വിധി പ്രസ്താവിച്ചിരുന്നു. ജലീല്‍ സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നും, അതിനാല്‍ ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത വിധിയില്‍ സൂചിപ്പിച്ചിരുന്നു.
ലോകായുക്ത വിധിക്കെതിരെ ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജലീലിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും നിയമമന്ത്രി എ കെ ബാലനും രംഗത്തെത്തിയിരുന്നു.