മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. സത്യവാങ്മൂലത്തില്‍ സ്വത്ത്, ജീവിത പങ്കാളിയുടെ സ്വത്ത് തുടങ്ങിയവയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്ന് ആരോപണത്തെത്തുടര്‍ന്നാണ് നടപടി.
കെ.പി.സുലൈമാന്‍ സത്യവാങ്മൂലത്തില്‍ ജീവിത പങ്കാളിയുടെ പേരിനും സ്വത്തിനും നേരെ ‘ബാധകമല്ല’ എന്നാണ് രേഖപ്പെടുത്തിയതെന്ന ആരോപണവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സുലൈമാന്‍ ഹാജിക്ക് നിലവിലെ ഭാര്യക്കു പുറമെ പാക്കിസ്ഥാന്‍ സ്വദേശിനിയായ ഭാര്യയുണ്ടെന്നും അവരുടെയും വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ ഇല്ലെന്നുമാണ് പ്രധാന ആരോപണം.
കൂടാതെ പാക്കിസ്ഥാന്‍ സ്വദേശിനിയോടൊപ്പമുള്ളതെന്ന് അവകാശപ്പെടുന്ന വിവാഹ ഫോട്ടോയും മറ്റു ചില രേഖകളും ഇവര്‍ കാണിച്ചു. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ഒരു കമ്ബനിയുടെ വിവരങ്ങളും സ്വത്ത് വിവരങ്ങള്‍ക്ക് ഒപ്പം നല്‍കില്ലെന്നും ആരോപണമുണ്ട്
സത്യവാങ്മൂലത്തില്‍ സ്വത്ത്, ജീവിത പങ്കാളിയുടെ സ്വത്ത് തുടങ്ങിയ വിവരങ്ങള്‍ മറച്ചുവെച്ചു; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു
Read Time:1 Minute, 40 Second


