പാവപ്പെട്ട കുടുംബങ്ങൾക്ക് മാസത്തിൽ 6000രൂപ,ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും, കാരുണ്യ പദ്ധതി പുന:സ്ഥാപിക്കും;  യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

 പാവപ്പെട്ട കുടുംബങ്ങൾക്ക് മാസത്തിൽ 6000രൂപ,ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും, കാരുണ്യ പദ്ധതി പുന:സ്ഥാപിക്കും; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

0 0
Read Time:4 Minute, 43 Second

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രിക ഗീതയും ബൈബിളും ഖുറാനുമാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രകടനപത്രികയിലുള്ളത് യുഡിഎഫ് പൂര്‍ണമായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യായ് പദ്ധതിയാണ് പ്രകടനപത്രികയുടെ കാതല്‍. ക്ഷേമപെന്‍ഷന്‍ 3000 രുപയാക്കി ഉയര്‍ത്തും. ക്ഷേമ കമ്മീഷന്‍ രൂപീകരിക്കും തുടങ്ങിയ വാഗ്ദ്ധാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് പ്രകടനപത്രിക.
യുഡിഎഫിന്റെ പ്രകടന പത്രിക കഴിഞ്ഞ ഏഴ് മാസങ്ങളുടെ നിരന്തരമായ സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും ഫലമായി ഉണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ജനങ്ങളുടെ മാനിഫെസ്റ്റോയാണ്.
വിവിധ വിഭാഗം ജനങ്ങളുമായി ചര്‍ച്ച ചെയ്തശേഷം രൂപപ്പെടുത്തിയതാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്ബോള്‍ മാനിഫെസ്റ്റോയിലുള്ള മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കും. ഈ മാനിഫെസ്റ്റോ ഞങ്ങളുടെ ഗീതയാണ്, ബൈബിളാണ്, ഖുറാനുമാണ്. പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പാക്കേണ്ട ഉത്തരവാദിത്വം യുഡിഎഫിന് ഉണ്ടാകും. ക്ഷേമ പ്രവര്‍ത്തനത്തിലൂടെയും വികസനത്തിലൂടെയും കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ക്ഷേമ പെന്‍ഷന്‍ കാലാനുസൃതമായി 3000 രൂപയാക്കും

ശമ്ബള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമപെന്‍ഷ പരിഷ്‌കാര കമ്മീഷന്‍

ന്യായ്പ പദ്ധതി: പാവപ്പെടട് കുടുംബങ്ങള്‍ക്ക് മാസന്തോറും 6000 രൂപ, ഒരു വര്‍ഷം 72000 രൂപ

ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ

ഓട്ടോറിക്ഷ, ടാക്‌സി, മത്സ്യബന്ധന ബോട്ടുകള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്‌സിഡി

എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി

കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികള്‍

കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ്

അഞ്ചുലക്ഷം പേര്‍ക്ക് വീട്

കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും

ശബരിമല ആചാര സംരക്ഷത്തിനായി പ്രത്യേക നിയമം

എല്ലാ വെള്ളകാര്‍ഡുകള്‍ക്കും അഞ്ചു കിലോ അരി സൗജന്യം

വനാവകാശ നിയമം പൂര്‍ണമായി നടപ്പിലാക്കും

പട്ടികജാതി/വര്‍ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണ തുക നാലു ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം രൂപയാക്കും

ഭിന്നശേഷിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രത്യേക ധനസഹായവും വായ്പയും.

കൊവിഡ് കാരണം മരിച്ച പ്രവാസികളടക്കമുള്ള അര്‍ഹരായ വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കും. കൊവിഡ് കാരണം തകര്‍ന്ന കുടുംബങ്ങള്‍ക്ക് വ്യവസായം തുടങ്ങാന്‍ സഹായം ചെയ്യും. അതിനായി കൊവിഡ് ദുരന്തനിവാരണ കമ്മീഷന്‍ രൂപീകരിക്കും.
ശബരിമല ആചാര സംരക്ഷണത്തിന് നിയമനിര്‍മ്മാണം കൊണ്ടുവരും. റബ്ബറിന് താങ്ങുവില 250 രൂപ ആക്കും.നെല്ലിനും 30 രൂപ താങ്ങുവില ഉറപ്പാക്കും. എസ് സി / എസ് ടി ഭവന നിര്‍മാണത്തിനുള്ള തുക 6 ലക്ഷം ആക്കും. കടലിന്‍്റെ അവകാശം കടലിന്‍്റെ മക്കള്‍ക്ക് എന്ന പേരില്‍ മത്സ്യ തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതി രൂപീകരിക്കും. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും.പീസ് & ഹാര്‍മണി വകുപ്പ് രൂപീകരിക്കും. 700 രൂപ കുറഞ്ഞകൂലി നടപ്പാക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!