ദുബൈയിൽ കൊവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ റംസാൻ വരെ നീട്ടി

ദുബൈയിൽ കൊവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ റംസാൻ വരെ നീട്ടി

0 0
Read Time:1 Minute, 29 Second

ദുബൈ : കൊവിഡ് പ്രതിരോധത്തിനായി ഫെബ്രുവരി ആദ്യം മുതൽ നിലവിൽ വന്ന സുരക്ഷാ നിർദ്ദേശങ്ങൾ റമദാൻ തുടങ്ങുന്ന ഏപ്രിൽ പകുതി വരെ നീട്ടിയതായി ദുബൈ സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വെള്ളിയാഴ്ച അറിയിച്ചു . കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം . ഇതനുസരിച്ച് പബ്ബുകൾ , ബാറുകൾ എന്നിവ അടച്ചിടുന്നത് തുടരും , കർശന കൊവിഡ് മുൻകരുതൽ പാലിച്ചുകൊണ്ട് 50 ശതമാനം ശേഷിയിൽ മാത്രമെ സിനിമാ തിയേറ്റുകൾ , സ്പോർട്സ് കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള ഇൻഡോർ സ്ഥാപനങ്ങൾ പ്രവർത്തിക്കാവൂ , ഷോപ്പിങ് മാളുകളിലെ സന്ദർശകർ , ഹോട്ടലുകളിലെ അതിഥികൾ , സ്വകാര്യ ബീച്ചുകൾ , സ്വമ്മിങ് പൂളുകൾ എന്നിവിടങ്ങളിലെ സന്ദർശകർ എന്നിവർ ആകെ ശേഷിയുടെ 70 ശതമാനത്തിൽ കവിയരുത് , രാത്രി ഒരു മണിയോടെ റെസ്റ്റോറന്റുകളും കഫേകളും അടയ്ക്കണം എന്നിങ്ങനെ കൊവിഡ് പ്രതിരോധത്തിനായി നിലവിലുള്ള നിർദ്ദേശങ്ങളുടെ കാലാവധിയാണ് നീട്ടിയത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!