യോഗ്യതയില്ലാത്തവരെ സർക്കാർ ജോലിയിലേക്ക് തെരഞ്ഞെടുക്കുന്നത് ഭരണഘടനാ വിരുദ്ധം; സുപ്രീംകോടതി

യോഗ്യതയില്ലാത്തവരെ സർക്കാർ ജോലിയിലേക്ക് തെരഞ്ഞെടുക്കുന്നത് ഭരണഘടനാ വിരുദ്ധം; സുപ്രീംകോടതി

0 0
Read Time:3 Minute, 39 Second

ന്യൂ​ഡ​ല്‍​ഹി: സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്ക്​ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്​ യോ​ഗ്യ​ത​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്ന്​​ സു​പ്രീം​കോ​ട​തി. ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക്​ നേ​ടി​യ​വ​രെ അ​വ​ഗ​ണി​ച്ച്‌​ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ പൊ​തു തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കു​ന്ന​ത്​ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും ജ​സ്​​റ്റി​സു​മാ​രാ​യ എ​ല്‍. ന​ാ​ഗേ​ശ്വ​ര റാ​വു, ഇ​ന്ദി​ര ബാ​ന​ര്‍​ജി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.
പൊ​ലീ​സ്​ സ​ബ്​ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ ത​സ്​​തി​ക​യി​ല്‍ പു​തു​ക്കി​യ റാ​ങ്ക്​ ലി​സ്​​റ്റ്​ പ്ര​കാ​രം 43 പേ​രെ നി​യ​മി​ക്കാ​ന്‍ ഝാ​ര്‍​ഖ​ണ്ഡ്​ സ​ര്‍​ക്കാ​റി​ന്​​​ അ​നു​മ​തി ന​ല്‍​കി​യ റാ​ഞ്ചി ഹൈ​കോ​ട​തി വി​ധി അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ്​ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​‍െന്‍റ​ സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം.
2008ലാ​ണ്​ ഝാ​ര്‍​ഖ​ണ്ഡ്​ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ പൊ​ലീ​സ്​ സ​ബ്​ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. തു​ട​ര്‍​ന്ന് അ​ന്തി​മ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും​ 382 പേ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. എ​ന്നാ​ല്‍, നി​യ​മ​ന ന​ട​പ​ടി​ക​ളി​ല്‍ ക്ര​മ​ക്കേ​ട്​ ന​ട​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തോ​ടെ പ​രി​ശോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ന്ന​ത ത​ല സ​മി​തി​യെ നി​യ​മി​ച്ചു. ഇ​തി​നി​ടെ പ​രീ​ക്ഷ​യി​ല്‍ തോ​റ്റ വി​ദ്യാ​ര്‍​ഥി​ക​ള്‍ റാ​ഞ്ചി ​ഹൈ​കോ​ട​തി​യി​ല്‍ പ​രാ​തി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.
ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ, യ​ഥാ​ര്‍​ഥ സെ​ല​ക്​​ഷ​ന്‍ ലി​സ്​​റ്റി​‍െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ 42 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​​ടെ നി​യ​മ​നം സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി. പ​ക​രം ക്ര​മ​​ക്കേ​ടു​ക​ള്‍ പ​രി​ഹ​രി​ച്ച്‌​ ഉ​ന്ന​ത ത​ല സ​മി​തി ന​ല്‍​കി​യ ശി​പാ​ര്‍​ശ​പ്ര​കാ​രം പു​തു​ക്കി​യ റാ​ങ്ക്​ ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ഇ​തി​‍െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ 43 പേ​രെ നി​യ​മി​ക്കു​ക​യും ചെ​യ്​​തു. ഈ ​ന​ട​പ​ടി ചോ​ദ്യം​ചെ​യ്​​ത്​ ഒ​രു കൂ​ട്ടം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ റാ​ഞ്ചി ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ല്‍​കി​യെ​ങ്കി​ലും നി​യ​മ​നം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ഒ​രു വി​ഭാ​ഗം സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​യാ​ണ്​ സു​പ്രീം​കോ​ട​തി​യു​ടെ ര​ണ്ടം​ഗ ബെ​ഞ്ച്​ പ​രി​ശോ​ധി​ച്ച​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!