തൊഴിലില്ലായ്‌മ നിരക്കില്‍  കേരളം ഒന്നാമത്‌

തൊഴിലില്ലായ്‌മ നിരക്കില്‍ കേരളം ഒന്നാമത്‌

0 0
Read Time:1 Minute, 45 Second

മുംബൈ: ആശ്രിത നിയമനങ്ങളും സ്‌ഥിരപ്പെടുത്തലുകളും വെല്ലുവിളിയായിരിക്കേ പുതിയ തൊഴിലില്ലായ്‌മാ നിരക്ക്‌ സര്‍ക്കാരിനു തലവേദനയാകുന്നു. കേന്ദ്രസര്‍ക്കാര്‍ നടത്തിയ പീരിയോഡിക്‌ ലേബര്‍ ഫോര്‍സ്‌ സര്‍വേ ഫലം പ്രകാരം ഇന്ത്യയില്‍ തൊഴിലില്ലായ്‌മ നിരക്കില്‍ ഒന്നാമത്‌ കേരളമാണ്‌.
2020 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവിലെ കണക്കനുസരിച്ച്‌ കേരളത്തില്‍ 15 നും 29 നും ഇടയില്‍ പ്രായമുള്ളവരില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 40.5 ശതമാനമാണ്‌. 21 ശതമാനമാണ്‌ ദേശീയ ശരാശരി. ഇതേകാലയളവില്‍ ഗ്രാമത്തിലെ തൊഴിലില്ലായ്‌മാ നിരക്ക്‌ 35.8 ശതമാനവും നഗരങ്ങളില്‍ 34.6 ശതമാനവുമാണ്‌.
ഈ വര്‍ഷം ജനുവരി 14ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞത്‌ കേരളത്തിലെ തൊഴിലില്ലായ്‌മ നിരക്ക്‌ 36 ശതമാനമാണെന്നായിരുന്നു.ഇതും ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ്‌. 17 ശതമാനമാണ്‌ ദേശീയ ശരാശരി. 2018-19 കാലത്തെ കണക്കാണിത്‌. കൊവിഡ്‌ കാലത്തെ കണക്ക്‌ കൂടെ വരുമ്ബോള്‍ സംസ്‌ഥാനത്തെ തൊഴിലില്ലായ്‌മ നിരക്ക്‌ ഇനിയും ഉയരാനാണ്‌ സാധ്യത.
2019 ഒക്‌ടോബറിനും ഡിസംബറിനും ഇടയില്‍ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്‌മ നിരക്ക്‌. ഇതില്‍ 11.57 ശതമാനം വര്‍ധനയാണ്‌ തൊട്ടടുത്ത പാദവാര്‍ഷിക കാലത്ത്‌ ഉണ്ടായത്‌.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!