പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു  ഇരു മുന്നണികളും ഒപ്പത്തിനൊപ്പം ; ഭരണത്തുടർച്ച എളുപ്പമല്ല, കഷ്ടിച്ചാൽ മാത്രമേ യുഡിഎഫിന് സാധ്യതയുള്ളൂ

പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു ഇരു മുന്നണികളും ഒപ്പത്തിനൊപ്പം ; ഭരണത്തുടർച്ച എളുപ്പമല്ല, കഷ്ടിച്ചാൽ മാത്രമേ യുഡിഎഫിന് സാധ്യതയുള്ളൂ

0 0
Read Time:3 Minute, 41 Second

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മേല്‍ക്കെ നിലവില്‍ ഇടതുമുന്നണിക്ക് ഇല്ല എന്നു തന്നെയാണ് സര്‍വേ ഫലങ്ങള്‍ സൂചന നല്‍കുന്നതെന്നാണ് വിവരം.
നാളെ രണ്ടു പ്രധാന ചാനലുകളാണ് തങ്ങളുടെ പ്രീ പോള്‍ സര്‍വേ പുറത്തുവിടുന്നത്. ഇവര്‍ക്കായി ചില ഏജന്‍സികള്‍ നടത്തിയ സര്‍വേയുടെ ഫലമാണ് പുറത്തുവരുന്നത്. നേരത്തെ കഴിഞ്ഞ ജൂണില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വേയില്‍ തുടര്‍ഭരണം ഉണ്ടാകുമെന്നായിരുന്നു ഫലം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കുമെന്നായിരുന്നു അന്നു സര്‍വേ പ്രവചിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വിജയിക്കുമെന്നും സര്‍വേ പ്രവചിച്ചിരുന്നു.യുഡിഎഫിന് കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്താനാവുമെങ്കിലും അതു ഭരണത്തിലേക്ക് എത്താന്‍ പ്രയോജനപ്പെടില്ലെന്നും സര്‍വേ കണ്ടെത്തിയിരുന്നു. ഇതിനോട് ചേര്‍ന്നു നില്‍ക്കുന്ന ഫലം തന്നെയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പില്‍ കാണാനായത്.
24 ന്യൂസിന്റെ സര്‍വേയുടെ ഫലവും നാളെയാണ്. പ്രീപോള്‍ സര്‍വേകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പിണറായി വിജയനും ഉമ്മന്‍ചാണ്ടിയുമാണ്. വികസന വിഷയങ്ങളും കോവിഡ് പ്രതിരോധവും കിറ്റ് വിതരണവും ഇടതിനു ഗുണം ചെയ്യുമോ എന്ന ചോദ്യങ്ങള്‍ക്കും ഉത്തരം തേടുന്നുണ്ട്.
സ്വര്‍ണക്കടത്തും സ്പ്രിംഗ്‌ളറും പിന്‍വാതില്‍ നിയമനവും പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരവും സര്‍ക്കാരിനെ ബാധിക്കുമോ എന്ന വിഷയവും സര്‍വേയുടെ ഭാഗമായിട്ടുണ്ട്. നിലവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച്‌ ഒരു മുന്നണിക്കും ഒരു വ്യക്തമായ ലീഡ് ഉണ്ടാകില്ലെന്നാണ് സൂചന. ഇടതുമുന്നണിക്ക് 65 മുതല്‍ 68 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്.യുഡിഎഫിന് 64 സീറ്റു മുതല്‍ 67 സീറ്റുവരെ ലഭിക്കാനിടയുണ്ട്. ബിജെപിക്ക് മൂന്നു മുതല്‍ അഞ്ചു സീറ്റ് വരെയും മറ്റുള്ളവര്‍ മൂന്നു വരെയും നേടാനിടയുണ്ടെന്നും പ്രവചനമുണ്ട്. മറ്റൊരു സര്‍വേയില്‍ ഇടതു മുന്നണിക്ക് 72 സീറ്റുവരെ പ്രവചിക്കുന്നുണ്ട്.
എങ്കിലും ഒരു കൃത്യമായ മേധാവിത്വം ഒരു മുന്നണിക്ക് ലഭിക്കുമെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ലെന്നും സര്‍വേകളുടെ സൂചനകള്‍ പുറത്തുവരുമ്ബോള്‍ വിവരം ലഭിക്കുന്നുണ്ട്. പലപ്പോഴും പ്രീപോള്‍ സര്‍വേകള്‍ ശരിയാകാനുള്ള സാധ്യതകള്‍ കുറവാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!