തിരുവനന്തപുരം:
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ അവസാനമാണ് തിരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പരിഗണിച്ച് വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടാന്‍ ശുപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന് വെളിപ്പെടുത്തി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ വോട്ടെടുപ്പ് സമയം നിജപ്പെടുത്തണമെന്നാണ് കമ്മിഷന്റെ ശുപാര്‍ശ. ഇതിനായി പഞ്ചായത്തിരാജ് മുനിസിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി. നിലവില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ 10 മണിക്കൂറാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സമയം.
ഇത് ഏഴ് മുതല്‍ ആറ് വരെ 11 മണിക്കൂറാക്കി നീട്ടണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതിനു വേണ്ടിയാണിത്.
വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെങ്കിലും പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും രണ്ടവസരം കൂടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കും. സംവരണ വാര്‍ഡുകള്‍ ഇക്കുറിയും മാറും. കൊവിഡിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും മാറ്റം വരുത്തും.കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനൊപ്പം വെര്‍ച്വല്‍ പ്രചാരണ സംവിധാനത്തിനാകും പ്രാധാന്യം നല്‍കുക.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ പകുതിയോടെ നടന്നില്ലെങ്കില്‍ കൊവിഡ് കാലത്തെ ആദ്യ വിപുല തിരഞ്ഞെടുപ്പാകും കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ളത്. കൊവിഡ് ഭീതി തുടര്‍ന്നാല്‍ വെര്‍ച്വല്‍ കാമ്ബയിന് പോലുള്ള പുതിയ പ്രചാരണ രീതിക്കാകും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കേരളം സാക്ഷ്യം വഹിക്കുക.നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഒക്ടോബര്‍ അവസാനം രണ്ട് ഘട്ടമായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന്റെ പദ്ധതി. നവംബര്‍12ന് മുമ്ബ് പുതിയ ഭരണ സമിതികള്‍ നിലവില്‍വരണം.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
Read Time:3 Minute, 3 Second