ഉമ്മുൽ ഖുവൈൻ / യു.എ.ഇ : ഫുഡ് പ്രോഡക്ട് വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ നെല്ലറയുടെ റെഡി ടു കുക്ക് ഉൽപ്പന്നങ്ങളുടെ പുതിയ ഫാക്ടറി ഉമ്മുൽ ഖുവൈനിൽ പ്രവർത്തനം ആരംഭിച്ചു. ഫാക്ടറിയുടെ ഉദ്ഘാടനം ഫെഡറൽ നാഷണൽ കൗൺസിൽ അംഗം ഹെർ എക്സെലൻസി ആയിഷ റാഷിദ് ലേതൈം നിർവഹിച്ചു. സുൽത്താൻ റാഷിദ് ലേതൈം മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ കമ്പനി ഫൗണ്ടർ ആൻഡ് ചെയർമാൻ എം.കെ മൊയ്തുണ്ണി ബാവ, മാനേജിംഗ് ഡയറക്ടർ ഷംസുദ്ധീൻ നെല്ലറ, സി. ഇ. ഒ ഫസലു റഹ്മാൻ, ഡയറക്ടർ പി.കെ അബ്ദുള്ള, പ്രൊഡക്ഷൻ മാനേജർ ജയകുമാർ മുരളി , വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. 2017 ൽ ദുബായ് ഖിസൈസിൽ ആരംഭിച്ച റെഡി ടു കുക്ക് ഫാക്ടറിയിലെ ഉൽപ്പന്നങ്ങൾക്ക് യു.എ.ഇ മുഴുവനുമുള്ള സ്വീകാര്യത വർദ്ധിച്ച സാഹചര്യത്തിലാണ് വലിയ രീതിയിലുള്ള പുതിയ ഫാക്ടറി എന്ന ആശയത്തിലേക്ക് മാനേജ്മെന്റ് എത്തിയത്.
ഫാക്ടറിയുടെ പ്രവർത്തനം ആരംഭിച്ചതോടെ മികച്ച ഗുണനിലവാരത്തിൽ നിർമ്മിക്കുന്ന നെല്ലറയുടെ റെഡി ടു കുക്ക് ഉല്പന്നങ്ങളായ ചപ്പാത്തി, മലബാർ പൊറോട്ട, വീറ്റ് പൊറോട്ട, ദോശ ഇഡ്ഡലി മാവ്, ഇഡിയപ്പം, വീറ്റ് ഓട്ട്സ് ദോശ മാവ്, അപ്പം മാവ് തുടങ്ങിയ ഉൽപ്പന്നങ്ങൾ യു.എ.ഇ യിൽ മുഴുവൻ ലഭ്യമായിത്തുടങ്ങും.
ഉടൻ തന്നെ ഇന്ത്യയിലും, അമേരിക്കയിലും, മറ്റ് ഗൾഫ് രാജ്യങ്ങളിലും സമാന രീതിയിലുള്ള ഫാക്ടറി തുടങ്ങാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്റ്.
നെല്ലറയുടെ “റെഡി ടു കുക്ക്” ഉൽപ്പന്നങ്ങളുടെ പുതിയ ഫാക്ടറി ഉമ്മുൽ ഖുവൈനിൽ പ്രവർത്തനം തുടങ്ങി
Read Time:2 Minute, 10 Second