നൈപിതോ:മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറിയെന്ന് റിപ്പോര്‍ട്ടുകള്‍. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കളെ തടങ്കലിലാക്കി. ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ചൊവ്വാഴ്ച അധികാരമേല്‍ക്കാനിരിക്കെയാണ് സൈനിക നടപടി.മ്യാന്‍മറിലെ പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തലസ്ഥാനമായ നൈപിതോയില്‍ ടെലിഫോണ്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ മരവിപ്പിച്ചു.
നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.എന്നാല്‍ തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടി ആരോപിച്ചിരുന്നു.
വിജയം അംഗീകരിക്കില്ലെന്നാണ് സൈന്യത്തിന്റെ നിലപാട്.