തിരുവനന്തപുരം: കേരളം കോവിഡിനെ പേടിച്ചുതുടങ്ങിയിട്ട് ഒരാണ്ട്. വര്‍ഷമൊന്ന് പിന്നിടുേമ്ബാള്‍ പ്രതിദിന കണക്കുകളിലും രോഗികളുടെ എണ്ണത്തിലും രാജ്യത്ത് ഒന്നാമത് നില്ക്കുന്നതും കേരളം. കഴിഞ്ഞ ജനുവരി 30നാണ് രാജ്യത്താദ്യമായി കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് േപാസിറ്റിവിറ്റി മുതല്‍ പ്രതിദിനകേസുകളില്വരെ സമാശ്വാസത്തിന് വകയില്ല. മരണനിരക്ക് കുറവാണെന്ന് പറയുേമ്ബാഴും മാസങ്ങളായി തുടരുന്ന മരണശരാശരി കുറയ്ക്കാനും കഴിഞ്ഞിട്ടില്ല.
തുടക്കം തകര്‍ത്തു, പക്ഷേ
കോവിഡ് വ്യാപന തുടക്കത്തില്‍ സാമൂഹിക അടുക്കളയടക്കം ക്ഷേമപ്രവര്‍ത്തനങ്ങളും സാമൂഹിക നിയന്ത്രണങ്ങളും കാര്യക്ഷമമായി നടപ്പാക്കിയെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ടു.
സമ്ബര്‍ക്കവ്യാപനം സൂപ്പര്‍ സ്പ്രെഡിലേക്കും സമൂഹവ്യാപനത്തിലേക്കും വഴിമാറി. ഉറവിടമറിയാത്ത രോഗബാധിതരും ലക്ഷണമില്ലാത്ത വൈറസ് ബാധിതരുമെല്ലാമായി ആശങ്കയുടെ നാളുകള്‍.
ഏറ്റവുമൊടുവില്‍ യു.കെയിലടക്കം കണ്ടെത്തിയ തീവ്രവ്യാപനശേഷിയുള്ള വൈറസുകളുടെ സാന്നിധ്യവും കേരളത്തില്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് കേസ് 50000 കടക്കാനെടുത്തത് ആറരമാസമെങ്കില് അടുത്ത 50000ന് വേണ്ടിവന്നത് 23 ദിവസം മാത്രം. അടുത്ത അഞ്ചുമാസം കൊണ്ട് സംസ്ഥാനത്താകെ കോവിഡ് ബാധിച്ചവര്‍ 9,11,362 പേരായി. ഇതില്‍ 8,35,046 പേര് രോഗമുക്തി നേടി.
72634 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ആദ്യമായി കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടും വ്യാപന പാരമ്യത പരമാവധി വൈകിപ്പിക്കാനായി (സ്ലോ ദി പീക്ക്) എന്നതാണ് ആരോഗ്യവകുപ്പിെന്റ പുതിയ വിശദീകരണം
അവസാനിക്കാത്ത മൂന്നാംഘട്ടം
ചൈനയില്‍ കോവിഡ് പടര്‍ന്ന ഘട്ടത്തില്‍തന്നെ മതിയായ മുന്നൊരുക്കം ആരോഗ്യവകുപ്പ് നടത്തിയിരുന്നു. ഇതുമൂലം ആദ്യ കേസ് സ്ഥിരീകരിച്ചപ്പോള്‍ പരിഭ്രമിച്ചുനില്ക്കാതെ പ്രതിരോധം ഉൗര്ജിതമാക്കാനായി.
ഒരാള്‍ക്കുപോലും സമ്ബര്ക്കപ്പകര്ച്ചയുണ്ടാകാതെ കോവിഡിനെ നിയന്ത്രിച്ചുനിര്‍ത്താനായി എന്നതാണ് ഇൗ ഘട്ടത്തിലെ നേട്ടം. ഇറ്റലിയില്‍നിന്നെത്തിയ പത്തനംതിട്ട സ്വദേശികളായ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതും മറ്റ് ജില്ലകളില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് െചയ്തുതുടങ്ങിയതുമാണ് രണ്ടാം ഘട്ടം. േലാക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് മലയാളികളുടെ മടങ്ങിവരവ് തുടങ്ങിയ മേയ് നാല് മുതലാണ് മൂന്നാം ഘട്ടത്തിേലക്ക് കടന്നത്. ‘ആരില്‍നിന്നും രോഗം പകരാം’ എന്ന അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങള്‍ വഴിമാറി.
നിയന്ത്രണങ്ങള്‍ മാസ്കിലേക്ക് ചുരുങ്ങി
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിെച്ചങ്കിലും വ്യാപകമായി കൂടിച്ചേരലുണ്ടായി. പൊതു ഇടപെടലുകളെല്ലാം ഉദാരമായി. മാസ്കിലേക്ക് മാത്രമായി കോവിഡ് നിയന്ത്രണങ്ങള്‍ ചുരുങ്ങിയതാണ് പിന്നീട് കണ്ടത്.
ടെസ്റ്റുകള്‍ പോര
ടെസ്റ്റുകളുടെ അപര്യാപ്തത തുടക്കം മുതല്‍ ആേരാഗ്യവിദഗ്ധര് ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇനിയും പരിഹരിച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി ശരാശരി 11 ആണിപ്പോള്‍. രാജ്യത്ത് പ്രതിദിന കേസുകളില്‍ ഒന്നാം സ്ഥാനത്താണ് കേരളമെങ്കിലും പരിശോധനകളുടെ കാര്യത്തില്‍ രാജ്യത്തെ മൊത്തം ടെസ്റ്റുകളുടെ എട്ട് ശതമാനം മാത്രമാണ് ഇവിടെ. ഇതുവരെ നടന്ന 91 ലക്ഷം ടെസ്റ്റുകളില്‍ 60 ലക്ഷത്തിലധികവും ആന്റിജന്‍ പരിശോധനയാണ്. അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ 100 ശതമാനവും ആര്.ടി.പി.സി.ആറും.