ദുബായിൽ നിന്ന്  കേരളത്തിലേക്കുള്ള നിരക്കിൽ വൻ കുറവുമായി എയർ ഇന്ത്യ

ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്കിൽ വൻ കുറവുമായി എയർ ഇന്ത്യ

0 0
Read Time:1 Minute, 27 Second

അബുദാബി : ദുബായിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ കുറവ് . തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് , കണ്ണൂർ സെക്ടറുകളിലേക്കു നികുതി ഉൾപ്പെടെ 310 ദിർഹമാണ് കുറഞ്ഞ നിരക്ക് . 30 കിലോ ബാഗേജും ഡ്യൂട്ടി ഫ്രീ സാധനങ്ങൾ അടക്കം 8 കിലോ ഹാൻഡ് ബാഗേജും അനുവദിക്കും . ഈ മാസം തുടക്കത്തിൽ 700 ദിർഹമുണ്ടായിരുന്ന വൺവേ നിരക്കാണ് പകുതിയായി കുറഞ്ഞത് . ബിസിനസ് ക്ലാസ്സിനു 1230 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് . 40 കിലോ ബാഗേജും 12 കിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാം . ഇക്കണോമി , ബിസിനസ് ക്ലാസ്സ് യാത്രകളിൽ ലാപോപും കയ്യിൽ കരുതാമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു . മാർച്ച് 31 വരെ ഏതാണ്ട് ഇതേ നിരക്കു തുടരും . ഇന്ത്യ – യുഎഇ എയർ ബബ്ൾ കരാറനുസരിച്ച് തിങ്കളാഴ്ചകളിൽ ദുബായിൽനിന്ന് കൊച്ചിയിലേക്കും ഞായറാഴ്ചകളിൽ കൊച്ചിയിൽനിന്ന് ദുബായിലേക്കുമാണ് നിലവിൽ എയർ ഇന്ത്യ സർവീസുള്ളത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!