ബംഗളൂരു: വി കെ ശശികല ജയില്‍മോചിതയായി. ഡോക്ടര്‍മാര്‍ വഴി ജയില്‍ അധികൃതര്‍ രേഖകളില്‍ ഒപ്പ് രേഖപ്പെടുത്തി. ഇനി ചികിത്സ പൂര്‍ത്തിയാക്കിയാല്‍ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം. ബെംഗളൂരു ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലാണ് ഇപ്പോള്‍ ശശികല.
അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ശശികലയുടെ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി ഇന്ന് പൂര്‍ത്തിയായതോടെയാണ് ജയില്‍മോചനം. ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വന്‍ സ്വീകരണം നല്‍കാനാണ് അനുയായികളുടെ പദ്ധതി.ബംഗളൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്ബടിയോടെയുള്ള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയില്‍ ശക്തിപ്രകടനവും നടത്തും. ശശികലയോടെ വരവോടെ അണ്ണാഡിഎംകെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം.
അസംതൃപ്തരായ പനീര്‍സെല്‍വം പക്ഷത്തെ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് വാദം.
ശശികലയുടെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റാനാണ് അമ്മാ മുന്നേറ്റ കഴകത്തിന്‍റെ തീരുമാനം. എന്നാല്‍ വോട്ടുഭിന്നത തടയാന്‍ ശശികലയെ അണ്ണാഡിഎംകെയ്ക്ക് ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. ചര്‍ച്ചകള്‍ക്കായി ജെ പി നദ്ദ ശനിയാഴ്ച ചെന്നൈയിലെത്തും.